ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി എൽ പി എസ് കൊല്ലൂർവിള . അര ഏക്കർ വിസ്തൃതിയുള്ള സ്കൂളിൽ 2 കെട്ടിടങ്ങളിലായി  11  മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.

ക്ലാസ് മുറികൾ

പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 11 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, ആവശ്യത്തിന് വെളിച്ചം ബ്ലാക്ക് ബോർഡുകൾ എന്നിവയുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത് സ്കൂളിന്റെ ചുമരുകൾ

ശിശു സൗഹൃദ ചിത്രങ്ങളോടുകൂടിയതാണ്

ഗ്രന്ഥശാല

വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഉതകത്തക്ക രീതിയിലുള്ള പുസ്തകങ്ങളോടുകൂടിയ മികച്ച ഗ്രന്ഥശാലയാണ് സ്കൂളിലുള്ളത് . പുസ്തകവിതരണവും അനുബന്ധ പ്രവർത്തനങ്ങളും കാര്യക്ഷമമായ രീതിയിൽ നടന്നു വരുന്നു .ഗ്രന്ഥശാലയിൽ 837 മലയാളം പുസ്തകങ്ങളും 279  ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട് .ഗ്രന്ഥശാലാ പ്രവർത്തങ്ങൾക്കു അനുസൃതമായി മത്സരങ്ങളും ക്ലാസ് മുറികളിൽ വായനമൂലകളും ഒരുക്കിയിട്ടുണ്ട്

പാചകപ്പുര

സ്കൂളിന്റെ കിഴക്കു ഭാഗത്തതായി സ്റ്റോർ റൂമോടുകൂടിയ പാചകപ്പുര സ്ഥിതി ചെയ്യുന്നു വളരെ ശുചത്വത്തോടെ പാചകപ്പുര കൈകാര്യം ചെയ്യുന്നു കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിലും സർക്കാർ നിഷ്ക്കർഷിക്കുന്ന രീതിയിലുമുള്ള ഭക്ഷണം നൽകുന്നതിൽ ഉച്ചഭക്ഷണ കമ്മറ്റി വളരെയേറെ ശ്രദ്ധ ചെലുത്തുന്നു