ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2018-19 -ലെ പ്രവർത്തനങ്ങൾ
കേരളപ്പിറവി ആഘോഷം 2018
സാംസ്കാരിക വൈവിധ്യത്തിന്റെ സ്വന്തം നാടാണ് കേരളം. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളിൽ നിന്നു മാത്രമാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. പല തലമുറകളായി ജനിച്ചുവളർന്നതും പഠിച്ചതും ഒക്കെ മറ്റുഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേത്തലക്കൽ നിലകൊള്ളുന്ന മലയാളത്തിന്റെ കേരളത്തിന്റെ സാംസ്കാരിക ബോധങ്ങൾ അയാളിൽ നിലകൊള്ളും. ഒരിക്കലും ഇതൊന്നും പൂർണ്ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനിൽപ്പും വളർച്ചയും സമകാലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്.
ഈ ഒരു സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പഴമയെ തിരിച്ച് പിടിക്കുവാൻ ഗതകാല സ്മരണകളിലേക്ക് ഒരു തിരിഞ്ഞ്നോട്ടം... കൃഷിയും സംസ്കാരവും, ഭക്ഷണവും, പൈതൃകവും എല്ലാം തിരികെ പിടിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് വ്യത്യസ്തമായ ഒരു "കാർഷിക മേള"
പഴയകാല കാർഷിക - ഗാർഹിക ഉപകരണങ്ങളും, ഉൽപ്പന്ന പ്രദർശനവും
ഭക്ഷണപ്പെരുമ
നാവിലൂറുന്ന രുചികളിലൂടെയാണ് നാം ഈ ലോകത്തെ ആദ്യം അറിയുന്നത്. എരിവും പുളിയും മധുരവും പല സാഹചര്യങ്ങളിലെ രുചിയനുഭവങ്ങളായി പിന്നീട് നമ്മളിലെത്തുന്നു. പ്രിയമേറിയതു തിരഞ്ഞെടുക്കാനുള്ള പരിശീലനം ഈ രുചികളിൽ നിന്നാണ് ആരംഭിക്കുന്നതെന്നു പറയാം. കാലം മാറിയപ്പോൾ രൂചികൾ മാറി, ഭക്ഷണശീലം മാറി. അറിഞ്ഞുണ്ടിരുന്ന പഴയ തലമുറയെ പുതുതലമുറ മറന്നു തുടങ്ങി.
ആഹാരത്തിലെ വിഭവവൈവിധ്യത്തെയും രുചിപ്പെരുമയെയും കാർഷിക സംസ്കൃതിയെയും നാടൻ പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്നതാണ് ഈ ഭക്ഷ്യമേള
സർഗ്ഗവിദ്യാലയം
സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ടായ "സർഗ്ഗ വിദ്യാലയം" പദ്ധതിയുടെ 2018-'19 അക്കാദമിക വർഷത്തെ മികവുൽവത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗാത്മക വികസനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ പദ്ധതി. " "മായുന്ന നിറച്ചാർത്തുകൾ".... പ്രദേശത്തെ സാംസ്കാരിക, കലാ പാരമ്പര്യത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് നടത്തപ്പെട്ട ഈ പരിപാടിയിലെ കലാപ്രകടനങ്ങളിലൂടെ...
...തിരികെ പോകാം... |
---|