ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/ലോകാരോഗ്യം വെല്ലുവിളിയിലേയ്ക്കോ ?

Schoolwiki സംരംഭത്തിൽ നിന്ന്
"അനാരോഗ്യവും പ്രതിരോധവും"

ആരോഗ്യം എന്നത് മനുഷന് അത്യാവശ്യം വേണ്ട ഒന്നാണ്. നല്ല രീതിയിൽ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തി മനുഷ്യനായി തീരുന്നുള്ളൂ. എന്നാൽ ഇന്നത്തെ മനുഷ്യർ ഈ ആരോഗ്യം ദുർവിനിയോഗം ചെയ്യുകയാണ്. കാരണം ഈ തലമുറയ്ക്ക് സ്വന്തം ശരീരത്തേക്കാൾ വലുതാണ് പണവും അതോടൊപ്പം ലഭിക്കുന്ന സുഖങ്ങളും.

എന്നാൽ, ഈ സുഖങ്ങളെല്ലാം സ്വന്തം ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ ആസ്വദിക്കുന്നത്. ഈ ശീലങ്ങളെല്ലാം തങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം കുറയ്ക്കുന്നുവെന്ന് മനുഷ്യൻ ചിന്തിക്കുന്നില്ല. കാരണം മനുഷ്യൻ അവന്റെ, സുഖങ്ങളിൽ മാത്രം ജീവിക്കാനാഗ്രഹിക്കുന്നു.

അനാരോഗ്യം പ്രതിരോധത്തിന് വെല്ലുവിളിയാണെന്ന് ലോകജനതയെ കോവിഡ് -19 എന്ന കൊറോണ വൈറസ് പഠിപ്പിച്ചു. ഇനിയും കണ്ടുപിടിക്കാത്ത മരുന്നിനുവേണ്ടി ലോകജനത ഒന്നടങ്കം കാത്തിരിക്കുന്നു. പ്രതിരോധിക്കാൻ കഴിവുള്ളവർ ജീവിതത്തിലേക്ക് മടങ്ങിയപ്പോൾ ആരോഗ്യം ക്ഷയിച്ചവർ മരണത്തിനു കീഴടങ്ങി. മരണമടഞ്ഞവരുടെ ശരിയായ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. ലോകജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായി ഈ മഹാമാരി മാറിയിരിക്കുന്നു. സ്വന്തമായി എന്തും ഉണ്ടെന്നു അഹങ്കരിച്ചവർ കൊതുകിന്റെ മുഴുപ്പുപോലും ഇല്ലാത്ത ഈ വൈറസിനെ പേടിച്ചിരിക്കുകയാണ്.

"പണത്തിന്റെ മേൽ പരുന്തും പറക്കും" എന്ന പഴഞ്ചൊല്ല് പ്രസക്തമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ജീവന്റെ നിലനിൽപ്പിനു ആവശ്യമായ ആരോഗ്യത്തെ സംരഷിക്കുകയും വെറുതെ കിട്ടുന്ന സമയം മൊബൈൽ ഫോണിലൂടെയും മറ്റും ചെലവഴിക്കാത, സ്വന്തം വീട്ടു പരിസരങ്ങളിൽ ഒരു കൃഷിയിടം ഒരുക്കുക. ആരോഗ്യകരമായ ഭക്ഷണമെങ്കിലും കഴിച്ചു നല്ല കരുത്തുള്ള ശരീരത്തെ തിരികെ കൊണ്ടുവരാം. അങ്ങിനെ നമുക്ക് പേരറിയാത്ത, കേട്ടുകേൾവിപോലുമില്ലാത്ത രോഗങ്ങളെ നേരിടാം. ഈ കൊറോണ കാലം നമ്മുടെ ആരോഗ്യ ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ സഹായകമാവട്ടെ. തികഞ്ഞ മാനസികവും, ശാരീരികവുമായ ആരോഗ്യം തിരിച്ചുപിടിക്കാൻ നാം ഓരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. "ഈ കാലവും കടന്നുപോകും, ഇതും നമ്മൾ അതിജീവിക്കും"
പ്രതീക്ഷയോടെ.....

മിഖായേൽ സൈമൺ
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം