ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/"ഒരു ലോക്ക് ഡൌൺ" വിഷുക്കണി "!!!

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിഷുക്കാലം


വിഷുക്കണി കാണിക്കാനായുള്ള അമ്മയുടെ വിളി കാതോർത്തു ഞാൻ കട്ടിലിൽ കിടന്നു. അമ്മ കുളിച്ച് വിളക്കു വച്ച് 5 മണിക്ക് അമ്മ ഞങ്ങളെ വിളിച്ചു . കണ്ണ് തുറക്കരുത് എന്ന പറഞ്ഞ് ഞങ്ങളുടെ കണ്ണ് അച്ഛനും അമ്മയും പൊത്തി പിടിച്ചിരുന്നു. കണ്ണ് തുറക്കാൻ പറഞ്ഞപ്പോൾ കണ്ട കാഴ്ച നിലവിളക്കിൻ്റെ വെളിച്ചത്തിൽ അമ്പാടി ക്കണ്ണൻ കണിക്കൊന്നയും മയിൽപീലിയും ചൂടി നിൽക്കുന്നു. പ്രാർത്ഥന കഴിഞ്ഞ് അച്ഛനും അമ്മയും ഞങ്ങൾക്ക് കൈനീട്ടം തന്നു .വളരെ സന്തോഷമായി . ലോക്ക് ഡൗൺ ദിനത്തിലെ വിഷു ആയതിനാൽ വീട്ടിലുള്ള പച്ചക്കറികളൊക്കെ വച്ച് അമ്മ ഒരു കൊച്ചു വിഷു സദ്യ ഒരുക്കി. എന്നത്തെയുo വിഷു പോലെയല്ല കറികളൊക്കെ കുറവായിരുന്നു. ഉച്ചക്ക് എല്ലാവരും ഒരുമിച്ച് സദ്യ' ഇലയിൽ തന്നെ കഴിച്ചു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിലേക്ക് ആരെയും ക്ഷണിച്ചിരുന്നില്ല ഞങ്ങൾ എങ്ങോട്ടും പോയതുമില്ല. അതു കൊണ്ട് തന്നെ കൈനീട്ടം അമ്മയിലും അച്ഛനിലും ഒതുങ്ങി . ഞാനും ചേച്ചിയും വീട്ടിൽ തന്നെ ഇരുന്നു കളിച്ചു. അങ്ങനെ ഈ വിഷു ലോക്ക് ഡൗൺ ഓർമ്മയായി.

ശ്രീഹരി എം എസ്
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ