ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കോവിഡ് -19 എന്ന ഭീകരനെ നാം ഭയപ്പെടേണ്ടതില്ല . നമ്മുടെ കേരളം അതിനു വേണ്ടുന്ന നടപടികൾ സ്വീകരിച്ചു കഴിഞ്ഞു . എന്നാലും ആരോഗ്യ പ്രവർത്തകർ നമ്മോടു പറയുന്ന കാര്യങ്ങൾ അനുസരിക്കാതെ കറങ്ങി നടക്കുന്ന പല ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് .അതിനെ കർശനമായി തന്നെ നേരിടണം . കോറോണയെ ജാഗ്രതയോടു കൂടി സമീപിക്കണം . വീടിനു പുറത്തിറങ്ങുമ്പോൾ മാസ്‌ക്ക് ധരിക്കണം , മറ്റുള്ളവരുമായി കൃത്യമായ അകലം പാലിക്കണം . കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം . വ്യക്തി ശുചിത്വം പാലിക്കുകയും വേണം .എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അതെ പാടി അനുസരിക്കുക . ഇറ്റലിയിൽ നിന്നും എത്തിയവർ വന്നത് റാന്നിയിലെ ഒരു വീട്ടിലാണ് .അവിടെ നിന്നാണ് ഈ കൊറോണ രോഗം സ്ഥിതീകരിച്ചത് . പിന്നെ അതിനു വേണ്ടിയുള്ള അന്വേഷണം ആയിരുന്നു . അപ്പോഴേക്കും പത്തനംതിട്ടയിലും വന്നു കഴിഞ്ഞു . അങ്ങനെ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കോവിഡ് -19 വ്യാപിച്ചു . വൃദ്ധരിലും കുട്ടികളിലും ആണ് കൊറോണ വേഗം പിടിപെടുന്നത് . അവർ മുൻകരുതലുകൾ കർശനമായും പാലിക്കണം .ലോകത്തിലാകമാനം കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു . ഇന്ത്യയിൽ 414 പേര് മരിച്ചു . ഇതുവരെ രോഗ മുക്തി നേടിയവർ 211 ആണ് . എന്നാലും കോവിഡ് രോഗികളിൽ വർദ്ധനവ് ഉണ്ടാകുന്നു . ലോകത്തു ഇന്ന് 1,34000 പേർ ഈ രോഗം മൂലം മരണപ്പെട്ടു . രോഗ പ്രതിരോധത്തിൽ നമ്മുടെ കേരളം എല്ലാ രാജ്യങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു .എന്നിരുന്നാലും നാം ജാഗ്രതാ പാലിക്കണം . ധീരമായി പോരാടുക തന്നെ ചെയ്യണം . നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നമുക്ക് വേണ്ടി അറിവ് പകർന്നു താനും അതിനു വേണ്ട ചികിത്സ സൗകര്യങ്ങൾ ഒരുക്കിയും നമ്മുടെ നാടിനെ കാത്തുരക്ഷിക്കുന്നു .നമ്മുക്ക് ആരോഗ്യ പ്രവർത്തകരോടും പോലീസുകാരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട് . നമ്മുടെ പ്രവാസികളെ രക്ഷിക്കുന്നതിന് വേണ്ടിയും അവരെ നാട്ടിൽ എത്തിക്കുന്നതിനും വേണ്ടി ശ്രെമങ്ങൾ നടക്കുന്നുണ്ട് . സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയാൻ സാമൂഹിക അകലം പാലിച്ചാൽ മാത്രം പോരാ ,ലോക്കുഡൗൺ തുടർന്ന് തീരു . നമ്മുടെ കേരളം ഇന്ന് വിജയിച്ചു നിൽക്കുകയാണ് . ഇനിയും വിജയം കൈവരിക്കണമെങ്കിൽ സാമൂഹിക അകലത്തോടൊപ്പം സാമൂഹിക ഐക്യവും ഉണ്ടാകണം .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |