ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ രോഗം ഒരു പാഠം
രോഗം ഒരു പാഠം
അമ്മുവേ.... അമ്മുക്കുട്ടിയേ ......അമ്മയുടെ വിളികേട്ടാണ് അമ്മുക്കുട്ടി എന്നും ഉണരുന്നത്ക്ലോക്കിൽ നോക്കിയ അമ്മു ഞെട്ടി സമയം 8 . .സ്കൂൾ ബസ് വരാറായി .അമ്മു യൂണിഫോം ഇട്ടു .മേശയ്ക്കരുകിലേയ്‌ക്ക് ഓടി.അമ്മേ ..കാപ്പി അമ്മു നീട്ടി വിളിച്ചു.'അമ്മ ദോശയും കറിയുമായി വന്നു.അമ്മ ചോദിച്ചു " നീ പല്ലു തേയ്ച്ചോ ? കുളിച്ചോ ?അപ്പോഴാണ് അവൾ ഓർത്തത് ഒന്നും ചെയ്തിട്ടില്ല ഇന്നിനി വയ്യ നാളെ ആയാലോ അമ്മേ ?അമ്മയ്ക്ക് ദേഷ്യം വന്നു.പോയി വൃത്തിയായി വാ അമ്മ ദേഷ്യത്തോടെ പറഞ്ഞു.ഇല്ലെങ്കിൽ ഇന്ന് കാപ്പി തരില്ല. പിന്നെ ചെയ്തല്ലേ പറ്റൂ .അമ്മു വൃത്തിയായി വന്നു.അമ്മ കാപ്പി നൽകി. അവൾ സ്കൂളിലേക്ക് പോയി .അമ്മ ഓഫീസിലേക്ക് പതിവുപോലെ.അമ്മ ഒരു ദിവസം അമ്മുവിനോട് പറഞ്ഞു "നാളെ മുതൽ ഒരാഴ്ച്ച എനിക്ക് ട്രെയിനിങ് ആണ്. അമ്മുമ്മ പറയുന്നതെല്ലാം അനുസരിക്കണം”.അവൾ തലയാട്ടി.പിറ്റേന്ന് മുതൽ അമ്മുമ്മയാണ് അവളുടെ കാര്യങ്ങൾ ചെയ്യുന്നത് .അന്ന് അവളെ ആരും വിളിച്ചുണർത്തിയില്ല .ഉണർന്നപ്പോഴേക്കും സ്കൂൾ ബസ് പോയി.പല്ലു തേയ്ക്കാതെ കുളിക്കാതെ അമ്മുമ്മ ഉണ്ടാക്കിയ കാപ്പി കുടിച്ചു , ഓട്ടോയിൽ സ്കൂളിൽ പോയി.രണ്ടു ദിവസം കഴിഞ്ഞു .രാവിലെ ഉണർന്നപ്പോൾ അമ്മുവിന് വയറുവേദനയും ചർദിയും . അമ്മുമ്മ അവളെ ആശുപത്രിയിൽ എത്തിച്ചു .ഡോക്ടർ പരിശോധിച്ചുമോളെന്താ കഴിച്ചത്? ഡോക്ടർ ചോദിച്ചു ഛർദി കാരണം ഒന്നും കഴിക്കാൻ പറ്റുന്നില്ല അമ്മുമ്മ പറഞ്ഞു മോള് എന്നും രാവിലെ പല്ലു തേയ്‌ക്കാറുണ്ടോ ?കുളിക്കാറുണ്ടോ?നഖംവെട്ടാറുണ്ടോ?ഈ ചോദ്യങ്ങൾക്കെല്ലാം ഇല്ല എന്നായിരുന്നു അമ്മുവിൻറെ മറുപടി .വെറുതെയല്ല മോൾക്ക് ഛർദിയും വയറു വേദനയും വന്നത് .ഡോക്ടർ അസുഖത്തിന്റെ കാരണം വ്യക്തമാക്കി .ഇനി മുതൽ എല്ലാം ഞാൻ എല്ലാം ചെയ്യാം അമ്മു സമ്മതിച്ചു.അന്ന് മുതൽ അമ്മു നേരത്തെ ഉണർന്നു .പല്ലു തേയ്ച്ചു ,മുഖവും കയ്യും കഴുകി , കുളിച്ചു നഖങ്ങൾ വൃത്തിയാക്കി .അമ്മയുടെ ട്രെയിനിങ് കഴിഞ്ഞു എത്തിയപ്പോൾ അമ്മു മറ്റൊരു അമ്മുവായി മാറിയിരുന്നു
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ