സഹായം Reading Problems? Click here


ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/കോവിഡിൻ ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡിൻ ചങ്ങല

കുറയരുത് ജാഗ്രത ഭയമുപേക്ഷിച്ചിടാം കൊറോണയെ നമ്മൾക്കൊന്നായ് തുരത്തിടാം.
ക്ഷമയും സഹനവും കൈമുതലാക്കണം ക്ഷതമേറ്റിടാതെയി രാജ്യത്തെ കാത്തിടാം.
ചൈനയുമിറ്റലി തന്നുള്ള പാഠങ്ങൾ ചിന്തയിൽ കരുതണം ഇനിയുള്ള നാളുകൾ.
ആരോഗ്യപാലകർ പറയുന്ന കാര്യങ്ങൾ അതുപോലെ തന്നെ നാം അനുസരിച്ചീടണം.
കൈകൾ കഴുകി നാം ശുദ്ധി വരുത്തണം കൂട്ടമായ് കൂടുന്നിടം നാം ഒഴിയണം.
കൂട്ടത്തിലാളുകൾ കൂടുന്നിടങ്ങളിൽ അകലങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തണം.
ജലദോശമോ പനിച്ചുമയോ പിടിച്ചാൽ സ്വയമേ ചികിത്സ നടത്താതിരിക്കണം.
രോഗം ഒളിച്ചുവയ്ക്കാതെ പറയണം രോഗിയായ് എന്നാൽ കരുതൽ തുടങ്ങണം.
വിദേശത്തു നിന്നെത്തിടുന്നവർ കഴിയണം വീടു വിട്ടെങ്ങും ഇറങ്ങാതെ നോക്കണം.
പ്രശ്നങ്ങൾ കരുപാട് നാട്ടിലുണ്ടെങ്കിലും എല്ലാം സഹിച്ചു നാം വീട്ടിലിരിക്കണം.
കോവിഡിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞു നാം നമ്മുടെ രാജ്യത്തെ കാത്തിടേണം.
കോവിഡിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞു നാം നമ്മുടെ ലോകത്തെ കാത്തിടേണം.


ആലിയ എ 6 A2
6 A2 ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത