ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/തിരകൾ ശാന്തമാണ്, തീരം ശൂന്യവും

Schoolwiki സംരംഭത്തിൽ നിന്ന്
തിരകൾ ശാന്തമാണ്, തീരം ശൂന്യവും

"ജാൻ" ....... "ആരാണ് എന്നെ വിളിച്ചത് ?" ചിതറിയ നക്ഷത്രങ്ങളിൽ നിന്നും കണ്ണെടുത്ത്, ഒരൽപം പരിഭ്രമത്തോടെ നെടുവീർപ്പിട്ടുകൊണ്ട് അവൻ തിരിഞ്ഞു നോക്കി . പതിവിലും ശാന്തമായി അലയടിക്കുന്ന തിരകളും ശൂന്യമായ തീരവും അവനിലെ ഭ്രാന്തുകളെ മണൽത്തരികളിൽ ഒളിപ്പിച്ചുവച്ചതുകൊണ്ടാകണം അവൻ അന്ന് ഉറക്കെ നിലവിളിച്ചില്ല ശേഷം പൊട്ടിചിരിച്ചതുമില്ല. കീറിയ ഒറ്റമുണ്ട് മുറുക്കികെട്ടിയപ്പോൾ വാരിയെല്ലുകൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. എവിടെനിന്നോ ദിശ തെറ്റിവന്ന നേർത്ത ഒരിളംകാറ്റ് അവന്റെ ജഡാനരകൾ ബാധിച്ച തലമുടിയെ പതിയെ തഴുകി കടന്നുപോയി. ചിതലരിച്ച കുന്നോളം ഓർമകളെ മണൽത്തരികളിൽ പൂഴ്ത്തിവച്ച് അവൻ ആ ശബ്ദത്തിന്റെ പിറകെ അലയാൻ തുടങ്ങി. എവിടെയോ കേട്ടുപഴകിയ ശബ്ദം. ഓർത്തെടുക്കാൻ പലകുറി ശ്രമിച്ചു പരാജയപ്പെട്ടു. എത്ര തിരഞ്ഞിട്ടും അവനു ആ ശബ്ദത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ചിന്തകളെയും ഓർമ്മകളെയും തലച്ചോറിനുള്ളിൽ എത്ര സ്വാതന്ത്രമാക്കിയിട്ടും ഒരൽപ്പം പോലും തിരിച്ചറിയാൻ കഴിയാതെ വീണ്ടും അവൻ ആ മണൽത്തരികൾ പുണർന്നു. ചിതറിത്തെറിച്ച നക്ഷത്രങ്ങളെ ഇപ്പോൾ കാണുന്നില്ല . ഉരുണ്ടുകൂടിയ കാർമേഘക്കെട്ടുകളിലേക്ക് ഓടിഒളിച്ചുകൊണ്ട് അവയും അവന്റെ കാഴ്ചകളെ നിർജീവമാക്കി. അസ്ഥി തുളയ്ക്കുന്ന മഴത്തുള്ളികളെ മാറോടുചേർത്തു അവനെ ഉറക്കെ നിലവിളിച്ചു . "അതെ ജാൻ ,ജാൻ മാധവ്" പെട്ടെന്നാണ് വീണ്ടും ആ പഴയ ശബ്ദം അവനെ തേടി എത്തിയത് . "ജാൻ..........." ഇത്തവണ ആ ശബ്ദം അവന്റെ തൊട്ടു പിന്നിൽനിന്നുമായിരുന്നു. ഇടറിയ ശബ്ദത്തിൽ ജാൻ എന്ന് നീട്ടിവിളിച്ചുകൊണ്ട് ഒരു വൃദ്ധൻ മെല്ലെ അവന്റെ തോളിൽ കൈവച്ചു. തിളങ്ങുന്ന കണ്ണുകളിൽ ആകാംഷ നിറച്ച് ഒരു നിമിഷം അവൻ അയാളെ സൂക്ഷിച്ചു നോക്കി. "നിങ്ങൾ ആരാണ്?" "നിനക്ക് എന്നെ ഒരുപക്ഷെ അറിയണമെന്നില്ല. പക്ഷെ എന്റെ ശബ്ദം......." അയാൾ മന്ദഹസിച്ചു. അയാളുടെ നിഗൂഢമായ ആ പുഞ്ചിരിയിൽ എന്തൊക്കെയോ തീവ്രതയോടെ ആളിക്കത്തുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ പറഞ്ഞു തുടങ്ങി. "കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇതേ തീരത്തുവച്ചാണ് നീ എന്റെ ശബ്ദം അവസാനമായി കേട്ട് മറന്നിട്ടുണ്ടാവുക. കൈയ്യിൽ വിലങ്ങുകളുമായി നീ ഈ തീരം വിട്ടകലുമ്പോൾ പാറക്കെട്ടുകളുടെ വിടവുകൾക്കിടയിലൂടെ ഞാൻ നിന്നെ വിളിക്കുന്നുണ്ടായിരുന്നു. "ജാൻ .......നിന്നെ ഞാൻ കൊല്ലും. അതിനുവേണ്ടി ഞാൻ ഇനിയും ജീവിക്കും". വീണ്ടും നിശബ്ദത ആ രാവിനെ കാർന്നു തിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. കൈകാലുകൾ മരവിച്ചു. അസ്ഥി നുറുങ്ങുന്ന വേദനയോടെ ജാൻ ആ ശബ്ദം തിരിച്ചറിഞ്ഞു. "മൈഥിലിയുടെ......." വാക്കുകൾ പൂർത്തിയാക്കാനാകാതെ അവൻ അയാളുടെ കാലുകളിലേക്കു അമർന്നു. ഹ്രസ്വമായ ഒരു ചിരിയോടെ അയാൾ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.. "അപ്പോൾ ഈ ഭ്രാന്തൻ ഒന്നും മറന്നിട്ടില്ല അല്ലെ? അതെ........മൈഥിലിയുടെ അച്ഛനാണ് " "അന്നു നിന്റെ പ്രണയം നിരസിച്ചതുകൊണ്ടുമാത്രം, നീ ചുട്ടുകൊന്ന് ഈ കടലാഴങ്ങളിലേക്കു വലിച്ചെറിഞ്ഞ ഒരു പാവം പെൺകുട്ടിയുടെ അച്ഛൻ........" അയാളുടെ മുഖത്തപ്പോൾ വിഷാദത്തിന്റെ തീജ്വാല പടർന്നിരുന്നു. "കാത്തിരിക്കുകയായിരുന്നു ഞാൻ, ഇങ്ങനെയൊരു നിമിഷത്തിനുവേണ്ടി....ഒരു ഭ്രാന്തൻ എന്ന് മുദ്രകുത്തി നിന്നെയരൊക്കെയോ ചേർന്ന് ,അന്നാ കൊലക്കയറിൽനിന്നും രക്ഷിച്ചു. എനിക്കും അതുതന്നെയായിരുന്നു വേണ്ടത്.... ആ പാവത്തിന് നീതികിട്ടണമെങ്കിൽ എന്റെ പ്രതികാരത്തിനിരയാവാൻ നീ തിരിച്ചു വരണമായിരുന്നു......... ഇത്രയും വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു കണ്ടുമുട്ടൽ ഞാൻ പ്രതീക്ഷിച്ചിരുന്നു......ഒരുപക്ഷെ നീയും...... ഒരു നിമിഷത്തെ തോന്നലുകൾ കൊണ്ട് നീ തകർത്തുകളഞ്ഞത് ഞങ്ങളുടെ സ്വപ്‌നങ്ങൾ മാത്രമല്ല, നിന്നെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നിന്റെ കുടുംബത്തെ കൂടിയാണ്......മദ്യത്തിന്റെ ലഹരി നിന്റെ അച്ഛന്റെ ജീവൻ വിഴുങ്ങുമ്പോഴും, കിടപ്പാടം നഷ്ടപ്പെട്ടു നിന്റെ അമ്മയും പെങ്ങളും തെരുവിലലയുമ്പോഴും ഞാൻ ചിരിക്കാറുണ്ടായിരുന്നു...... എന്റെ മകളെ കടലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ നീ ചിരിച്ച അതേ ചിരി...." ജാനിന്റെ കണ്ണുകൾ കരയാൻ മറന്നിരിക്കുന്നു. അയാളുടെ വാക്കുകൾക്കു അസ്ത്രത്തേക്കാൾ മൂർച്ചയുള്ളതായി അവനു തോന്നി....... ഇടറിയ സ്വരത്തിൽ അവൻ അയാളോട് ഒന്ന് മാത്രമാണ് ചോദിച്ചത്. "എന്റെ അമ്മയും പെങ്ങളും.....?" അലയടിച്ചുയർന്നു പൊങ്ങിയ തിരമാലകളിലേക്ക് കണ്ണുംനട്ട്‌ അയാൾ മൗനം പാലിച്ചു. ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അയാളുടെ ചൂണ്ടുവിരൽ ,ദൂരെയുള്ള ഏതോ തിരമാലകളിലേക്ക് പാഞ്ഞു...... അവന്റെ കണ്ണുകൾ ഇപ്പോഴും നിശ്ചലമാണ്..... പെട്ടെന്നാണ് അയാൾ പൊട്ടിചിരിച്ചുകൊണ്ട് ജാനിന്റെ കണ്ണുകളിലേക്ക്തിരിച്ചു വന്നത്. അയാളുടെ പെട്ടെന്നുള്ള ആ ഭാവമാറ്റം കണ്ട് ജാൻ സ്തബ്ധനായി. വീണ്ടും അയാളെത്തന്നെ തുറിച്ചുനോക്കി. ..... "ആരോരും തുണയില്ലാതെ ആ അമ്മയും മകളും അന്നെന്റെ വീട്ടുപടിക്കൽ തലയടിച്ചുകരഞ്ഞത് ഇന്നും ഓർക്കുന്നുണ്ട് ഞാൻ.....കൂടെയുള്ള ആ കുഞ്ഞു പെൺകുട്ടിയിൽ ഞാനും മൈഥിലിയുടെ അമ്മയും കണ്ടത് ഞങ്ങളുടെ മൈഥിലിയെ തന്നെയായിരുന്നു. ജിയാ മാധവ് .......അവൾ സുരക്ഷിതയാണ്........ഞങ്ങളുടെ മൈഥിലിയെ അവളിലൂടെ ഞങ്ങൾക്ക് തിരിച്ചുകിട്ടിയിരിക്കുന്നു.....ഒപ്പം അവളുടെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും , നീ ഇല്ലാതാക്കിയ ഞങ്ങളുടെ പ്രതീക്ഷകളും. പക്ഷെ നിന്റെ 'അമ്മ .....!!!" "എന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത്.....?" "അന്നു നിന്റെ പ്രണയം നിരസിച്ചതുകൊണ്ടുമാത്രം, നീ ചുട്ടുകൊന്ന് ഈ കടലാഴങ്ങളിലേക്കു വലിച്ചെറിഞ്ഞ ഒരു പാവം പെൺകുട്ടിയുടെ അച്ഛൻ........" അയാളുടെ മുഖത്തപ്പോൾ വിഷാദത്തിന്റെ തീജ്വാല പടർന്നിരുന്നു. "കാത്തിരിക്കുകയായിരുന്നു ഞാൻ, ഇങ്ങനെയൊരു നിമിഷത്തിനുവേണ്ടി....ഒരു ഭ്രാന്തൻ എന്ന് മുദ്രകുത്തി നിന്നെയരൊക്കെയോ ചേർന്ന് ,അന്നാ കൊലക്കയറിൽനിന്നും രക്ഷിച്ചു. എനിക്കും അതുതന്നെയായിരുന്നു വേണ്ടത്.... ആ പാവത്തിന് നീതികിട്ടണമെങ്കിൽ എന്റെ പ്രതികാരത്തിനിരയാവാൻ നീ തിരിച്ചു വരണമായിരുന്നു......... ഇത്രയും വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു കണ്ടുമുട്ടൽ ഞാൻ പ്രതീക്ഷിച്ചിരുന്നു......ഒരുപക്ഷെ നീയും...... ഒരു നിമിഷത്തെ തോന്നലുകൾ കൊണ്ട് നീ തകർത്തുകളഞ്ഞത് ഞങ്ങളുടെ സ്വപ്‌നങ്ങൾ മാത്രമല്ല, നിന്നെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നിന്റെ കുടുംബത്തെ കൂടിയാണ്......മദ്യത്തിന്റെ ലഹരി നിന്റെ അച്ഛന്റെ ജീവൻ വിഴുങ്ങുമ്പോഴും, കിടപ്പാടം നഷ്ടപ്പെട്ടു നിന്റെ അമ്മയും പെങ്ങളും തെരുവിലലയുമ്പോഴും ഞാൻ ചിരിക്കാറുണ്ടായിരുന്നു...... എന്റെ മകളെ കടലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ നീ ചിരിച്ച അതേ ചിരി...." ജാനിന്റെ കണ്ണുകൾ കരയാൻ മറന്നിരിക്കുന്നു. അയാളുടെ വാക്കുകൾക്കു അസ്ത്രത്തേക്കാൾ മൂർച്ചയുള്ളതായി അവനു തോന്നി....... ഇടറിയ സ്വരത്തിൽ അവൻ അയാളോട് ഒന്ന് മാത്രമാണ് ചോദിച്ചത്. "എന്റെ അമ്മയും പെങ്ങളും.....?" അലയടിച്ചുയർന്നു പൊങ്ങിയ തിരമാലകളിലേക്ക് കണ്ണുംനട്ട്‌ അയാൾ മൗനം പാലിച്ചു. ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അയാളുടെ ചൂണ്ടുവിരൽ ,ദൂരെയുള്ള ഏതോ തിരമാലകളിലേക്ക് പാഞ്ഞു...... അവന്റെ കണ്ണുകൾ ഇപ്പോഴും നിശ്ചലമാണ്..... പെട്ടെന്നാണ് അയാൾ പൊട്ടിചിരിച്ചുകൊണ്ട് ജാനിന്റെ കണ്ണുകളിലേക്ക്തിരിച്ചു വന്നത്. അയാളുടെ പെട്ടെന്നുള്ള ആ ഭാവമാറ്റം കണ്ട് ജാൻ സ്തബ്ധനായി. വീണ്ടും അയാളെത്തന്നെ തുറിച്ചുനോക്കി. ..... "ആരോരും തുണയില്ലാതെ ആ അമ്മയും മകളും അന്നെന്റെ വീട്ടുപടിക്കൽ തലയടിച്ചുകരഞ്ഞത് ഇന്നും ഓർക്കുന്നുണ്ട് ഞാൻ.....കൂടെയുള്ള ആ കുഞ്ഞു പെൺകുട്ടിയിൽ ഞാനും മൈഥിലിയുടെ അമ്മയും കണ്ടത് ഞങ്ങളുടെ മൈഥിലിയെ തന്നെയായിരുന്നു. ജിയാ മാധവ് .......അവൾ സുരക്ഷിതയാണ്........ഞങ്ങളുടെ മൈഥിലിയെ അവളിലൂടെ ഞങ്ങൾക്ക് തിരിച്ചുകിട്ടിയിരിക്കുന്നു.....ഒപ്പം അവളുടെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും , നീ ഇല്ലാതാക്കിയ ഞങ്ങളുടെ പ്രതീക്ഷകളും. പക്ഷെ നിന്റെ 'അമ്മ .....!!!" "എന്റെ അമ്മയ്ക്ക് എന്താണ് പറ്റിയത്.....? "മകൻ ചെയ്ത ക്രൂരതകൾക്ക് പ്രായശ്ചിത്തമായി , സ്വയം എല്ലാ ശിക്ഷകളും ഏറ്റുവാങ്ങുന്നുവെന്നൊരു കുറിപ്പടി മാത്രം ബാക്കിവച്ചിരുന്നു......" ഇനിയും അവനു ആ കണ്ണുകളെ പറ്റിക്കാൻ കഴിയുമായിരുന്നില്ല. അലറിക്കരഞ്ഞുകൊണ്ട് ഒരിക്കൽക്കൂടി അവൻ അയാളുടെ കാലുകളിലേക്ക് ഞെരിഞ്ഞമർന്നു...... "ഇന്ന് ഞങ്ങൾക്കൊരു മകളുണ്ട്. നഷ്ടമായ സന്തോഷങ്ങളെല്ലാം അവളിലൂടെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരു പരിധിവരെ ഞങ്ങൾക്കതിനു കഴിയുന്നുണ്ട്. എനിക്കിപ്പോൾ നിന്നെ എന്തുവേണമെങ്കിലും ചെയ്യാം . .....നിന്റെ ജീവൻ പോലും....!" പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല...... ഒരുപക്ഷെ, എന്നെക്കാളേറെ എന്റെ ഈ തീരുമാനത്തിൽ സന്തോഷിക്കുന്നത് എന്റെ മകൾ മൈഥിലി ആയിരിക്കും.കാരണം,നിന്നോട് പറയാൻ ബാക്കിവച്ചൊരു പ്രണയം ഉണ്ടായിരുന്നു അവളിൽ, അതിവിടെ അവശേഷിപ്പിച്ചുകൊണ്ടാണ് അവൾ യാത്രയായത്...... എനിക്കൊരു അപേക്ഷയുണ്ട് ജാൻ ....., ഇനിയൊരിക്കലും നീ ഞങ്ങളുടെ മുൻപിലേക്ക് എത്തിപ്പെടരുത്..... നിന്റെ പെങ്ങളെപ്പോലും........!" "മകൻ ചെയ്ത ക്രൂരതകൾക്ക് പ്രായശ്ചിത്തമായി , സ്വയം എല്ലാ ശിക്ഷകളും ഏറ്റുവാങ്ങുന്നുവെന്നൊരു കുറിപ്പടി മാത്രം ബാക്കിവച്ചിരുന്നു......" ഇനിയും അവനു ആ കണ്ണുകളെ പറ്റിക്കാൻ കഴിയുമായിരുന്നില്ല. അലറിക്കരഞ്ഞുകൊണ്ട് ഒരിക്കൽക്കൂടി അവൻ അയാളുടെ കാലുകളിലേക്ക് ഞെരിഞ്ഞമർന്നു...... "ഇന്ന് ഞങ്ങൾക്കൊരു മകളുണ്ട്. നഷ്ടമായ സന്തോഷങ്ങളെല്ലാം അവളിലൂടെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരു പരിധിവരെ ഞങ്ങൾക്കതിനു കഴിയുന്നുണ്ട്. എനിക്കിപ്പോൾ നിന്നെ എന്തുവേണമെങ്കിലും ചെയ്യാം . .....നിന്റെ ജീവൻ പോലും....!" പക്ഷെ എനിക്ക് അതിനു കഴിയുന്നില്ല...... ഒരുപക്ഷെ, എന്നെക്കാളേറെ എന്റെ ഈ തീരുമാനത്തിൽ സന്തോഷിക്കുന്നത് എന്റെ മകൾ മൈഥിലി ആയിരിക്കും.കാരണം,നിന്നോട് പറയാൻ ബാക്കിവച്ചൊരു പ്രണയം ഉണ്ടായിരുന്നു അവളിൽ, അതിവിടെ അവശേഷിപ്പിച്ചുകൊണ്ടാണ് അവൾ യാത്രയായത്...... എനിക്കൊരു അപേക്ഷയുണ്ട് ജാൻ ....., ഇനിയൊരിക്കലും നീ ഞങ്ങളുടെ മുൻപിലേക്ക് എത്തിപ്പെടരുത്..... നിന്റെ പെങ്ങളെപ്പോലും........!" അയാൾ വാക്കുകളെ കീറിമുറിച്ചുകൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു....... ദൂരേക്ക് ആ വൃദ്ധൻ നടന്ന് നീങ്ങുന്നതും,നിഗൂഡമായ പുഞ്ചിരികൾ ആകാശത്തേക്ക് ഓടിമറയുന്നതുമെല്ലാം ജാൻ നിശബ്ദനായി നോക്കി നിന്നു. ..... എപ്പോഴോ ലഹരിയുടെ കാണാപ്പുറങ്ങളിലേക്കു താൻ നിലതെറ്റി വീണതും ,കിട്ടാതെപോയ സ്നേഹത്തിനെ,ഒരു തീക്കനൽകൊണ്ട് ചുട്ടെരിച്ചതും ,ആഴക്കടലിലേക്ക് അവ വലിച്ചെറിഞ്ഞു ഉന്മാദനായതും, മതിഭ്രമങ്ങളിൽ അടിയറവ് പറഞ്ഞുകൊണ്ട് ഒരൊറ്റമുറിയുടെ തേങ്ങലുകൾക്ക് സാക്ഷ്യപത്രമായതുമെല്ലാം ഒരു നിമിഷം കൊണ്ട് അവനിൽ മിന്നിമറയുന്നുണ്ടായിരുന്നു. ... ചിതറിയ നക്ഷത്രങ്ങളെ ഇപ്പോൾ അവനു കാണാം.... അവ്യക്തമാണെങ്കിലും അവയ്ക്ക് എന്തോ പറയുവാനുള്ളതുപോലെ ...... ഇനിയൊരു പിൻവിളിക്കും കാതോർക്കാതെ കടലിരമ്പലിലേക്കു അവന് ആഴ്ന്നിറങ്ങണമെന്നുണ്ട്........ എനിക്ക് എന്നെ നഷ്ടമായത് ഏതു തിരമാലയുടെ ഗർത്തത്തിൽ വെച്ചാണെന്ന് കണ്ടെത്തണം........ അപ്പോഴേക്കും അവന്റെ കാൽപ്പാടുകൾ ഏതോ ഒരു തിരവന്നു ചൂഴ്ന്നെടുത്തു കഴിഞ്ഞിരുന്നു...... തിരകൾ ഇപ്പോഴും ശാന്തമാണ്....തീരം ശൂന്യവും ......

രേഷ്മ ജെ എസ്
പ്ലസ് ടു സയൻസ് ഗവൺമെൻറ് . എച്ച്.എസ്.എസ്.കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം