ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 3 - പ്രവേശനോത്സവം

ഇന്ന് പ്രവേശനോത്സവം.പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഞങ്ങളടെ സ്കൂളിനു അഭിമാന നേട്ടമുണ്ടാക്കിയ A+കാരാണ് നഴ്സറി കൂട്ടുകാർക്ക് സമ്മാനം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടാനം ചെയ്തത്.കുട്ടികളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികളെ വരവേറ്റു..വാർഡ് മെമ്പർ ശ്രീ ജയസിങ് എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയവർക്കും എൽ എസ് എസ് ,എൻ എം എം എസ് വിജയികൾക്കും സമ്മാനം നൽകി.പി റ്റി എ പ്രസിഡന്റ് ഉദയകുമാർ,എസ് എം സി ചെയർമാൻ പ്രതീഷ് കുമാർ,മദർ പി റ്റി എ പ്രസിഡന്റ് രമ്യാദാസ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ,സ്കൂൾ എസ് എം അംഗം സുലൈമാൻ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.സ്കൂൾ ജെ ആർ സി ഗ്രൂപ്പ് നവാഗതരായ കൂട്ടുകാർക്ക് സമ്മാനം നൽകി.അധ്ലായാപികയായ ഷീലാബീഗം രക്ബീഷകര്ഗം‍ത്താക്കൾക്ക് കുട്ടികളുടെ പഠനം,സ്വഭാവരീതി ,ഇടപെടൽ എന്നിവയിൽ രക്ഷകർത്താക്കളുടെ പങ്കിനെ കുറിച്ച് ബോധവൽകരണ ക്ലാസ് നടത്തി. സ്കൂൾ ചെയർമാൻ മുഫാസ് എച്ച് നന്ദി പറഞ്ഞു.

ജൂൺ 5 - പരിസ്ഥിതിദിനം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനാചരണം പ്ലാവിൻതൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ഡി കെ മുരളി നിർവഹിച്ചു.. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

</gallery>

ജൂൺ 19- വായന ദിനം

വായനദിനം ഉദ്ഘാടനം കവയത്രിയും അധ്യാപികയും വായനക്കാരിയുമായ ദീപ്തി സജിനായിരുന്നു.കുട്ടികൾക്ക് വായനയുടെ ഒരു അനുഭവകഥപങ്കിട്ട് ദീപ്തി വായനദിനം ഉദ്ഘാടനം ചെയ്തു.കൂട്ടുകാരുടെ വായനദിന സന്ദേശം,പ്രതിജ്ഞ പുസ്തക പരിചയം,നാടൻപാട്ട് എന്നിവയും ഉണ്ടായിരുന്നു.സ്കൂൾചെയർമാൻ മുഫാസും,ശ്രീരഞ്ജിനിയും (രക്ഷകർത്താവ്)ഉദ്ഘാടകയ്ക്ക് ഉപഹാരം നൽകി.

ജൂൺ 26- ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ നടത്തിയ സ്കൂൾ പാർലമെന്റിൽ നിന്നും.....

ജൂലൈ -5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

ഇന്ന് ബഷീർ ഓർമദിനം .എൽ പി മുതൽ എച്ച് എസ് വരെയുള്ള വിദ്യാർത്ഥികൾ ബഷീർകൃതികളുമായി ബന്ധപ്പെട്ട ചിത്രരചന,സംഭാഷണം,കഥാപാത്രാവതരണം കഥാവതരണം.ബഷീർ പുസ്തക പരിചയം തുടങ്ങി വ്യത്യസ്തവും രസകരവുമായി പരിപാടികളവതരിപ്പിച്ചു.അധ്യാപകരും ലൈബ്രേറിയൻ ഷാനിയും അധ്യാപകവിദ്യാർത്ഥികളും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.

ജൂൺ 26- ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ നടത്തിയ സ്കൂൾ പാർലമെന്റിൽ നിന്നും.....

ജൂലൈ -21 ചാന്ദ്രദിനം

ചാന്ദ്രദിന കാഴ്ചകൾ

കായികമേള 08/08/2024

കായികമേള ദിനത്തിൽ

സ്വാതന്ത്രദിനം

സ്വാതന്ത്രദിന കാഴ്ചകൾ

ഗാന്ധിജയന്തി

ശുചീകരണവും ഗാന്ധിസ്മൃതിയുമായി ഗാന്ധിജയന്തിദിനം.പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയും വാർഡ് മെമ്പറുമായ ജയസിംഗ് അതിഥിയായിരുന്നു.സ്മകൂൾ ജെ ആർ സി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബസ്റ്റാന്റിലെ പ്ലാസ്റ്റിക് മാലന്യങ്ങൾ ഏറെക്കുറെ ശേഖരിച്ചു.

കലോത്സവത്തിൽ നിന്നും

ലിറ്റിൽകൈറ്റ്സ് പ്രവ‌ർത്തനം

കൊല്ലായിൽ എൽ പി എസ് ലെ നാലാംക്ലാസ് കൂട്ടുകാർക്ക് മടത്തറക്കാണി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ ഐ സി റ്റി പരിശീലനം നൽകി.മൂന്നു സെഷനായാണവർ കൊച്ചുകൂട്ടുകാർക്ക് ക്ലാസെടുത്തത്.ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്,സ്ക്രാച്ച് പ്രോഗ്രാമിംഗ്,പിന്നെ DSLR ക്യാമറയും പരിചയപ്പെടുത്തി.വളരെ വളരെ കൗതുകത്തോടെ കുട്ടികൾ ക്ലാസിൽ പങ്കാളികളായി .ലിറ്റിൽകൈറ്റ്സ് ഉത്സാഹത്തോടെ ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

പ്രീപ്രൈമറികൂട്ടുകാരുടെ ശാസ്ത്രോത്സവം

കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ രക്ഷിതാക്കൾക്ക് എത്രത്തോളം പങ്കുണ്ടെന്നു പറയേണ്ടല്ലോ.നിങ്ങളൊന്നു ഇടപെട്ടുനോക്കു കാര്യങ്ങൾ മാറിവരുന്നത് കാണാം. സ്കൂളിലെ പ്രീപ്രൈമറികൂട്ടുകാരുടെ ശാസ്ത്രോത്സവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നയിക്കുന്ന ശാസ്ത്രോത്സവ ശിൽപശാല😍😍😍😍😍😍

പഠനോത്സവം 14-03-2025

തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുപോട്ടോമാവ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് ഞങ്ങളുടെ സ്കൂളിന്റെ പഠനോത്സവം നടന്നത്.രക്ഷിതാക്കൾ ,ഫെസിലിറ്റേറ്റർ ചിഞ്ചു,വനസമിതി പ്രസിഡന്റ് തുളസീധരൻ കാണി ,,രജനി,..തുടങ്ങിയവരുടെ സഹകരണവും ഉത്സാഹവും ഞങ്ങളുടെ പഠനോത്സവത്തെ മറ്റ് പൊതു സ്ഥലങ്ങളിൽ നടത്തുന്നതിനപ്പുറം മറ്റൊരു തലത്തിലെത്തിച്ചു. പോട്ടോമാവിലെ കുട്ടികൾ തയ്യാറാക്കി വീണ്ടും മെച്ചപ്പെടുത്തിയ പ്രാദേശിക നിഘണ്ടു "പോട്ടോവാക്ക്" വനസമിതി പ്രസിഡന്റ് ശ്രീ തുളസീധരൻ കാണി പ്രകാശനം ചെയ്തു.വിദ്യാഭ്യാസം,പത്താംക്ലാസു കഴിഞ്ഞാൽ എന്താണ് പഠിക്കേണ്ടതെന്ന്് അവിടത്തെ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത,തെറ്റായ വഴിയിൽ സഞ്ചരിക്കാതിരിക്കാൻ കുട്ടികൾക്കവിടെ കകളിസ്യുഥലവും കളിയുപകരണങ്ങളും ഒരരുക്കേണ്ടതിന്റെ ആവശ്യകതയൊക്കെ അദ്ദേഹം തന്റെ വർത്തമാനത്തിലൂന്നിപ്പറഞ്ഞു.കുഞ്ഞുങ്ങളുടെ സംയുക്ത ഡയറിക്കുറിപ്പുകൾ പ്രകാശനം ചെയ്തു സംസാരിക്കുന്നതിനും രക്ഷിതാക്കൾ മുന്നോട്ടുവന്നു. പഠനപ്രവർത്തനങ്ങൾ സർഗ്ഗാത്മകമായി അവതരിപ്പിച്ച് ഞങ്ങളുടെ കുട്ടികൾഎല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.പപഠനത്തിലെ ഐ സി റ്റി സാധ്യതയും കുട്ടികൾ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.ഒപ്പം നിന്ന അധ്യാപകർക്ക് അഭിമാനിക്കാം..ഈ പഠനോത്സവം ഞങ്ങൾ പോട്ടോമാവിലെ കൂട്ടുകാർക്കായി സമർപ്പിക്കുന്നു.