ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ രോഗം വരാതിരിക്കാൻ
രോഗം വരാതിരിക്കാൻ
നമ്മുടെ നാട്ടിൽ ഒരു പാട് രോഗങ്ങളുണ്ട്. പണ്ട് അപൂർവ്വമായി കണ്ടിരുന്ന ഈ രോഗങ്ങൾ ഇന്ന് നമുക്ക് പരിചിതമാണ്. ഇതിൽ കൂടുതലും ജീവിത ശൈലീ രോഗങ്ങളാണ്.കരൾ, കിഡ്നി, ഹൃദയം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ. ഒന്നാലോചിച്ചാൽ നമുക്ക് ഇവയെ തുരത്താൻ കഴിയും. രാസവസ്തുക്കൾ ഇല്ലാത്ത പച്ചക്കറികൾ വീട്ടിൽ ഉല്പാദിപ്പിച്ചും മറ്റും. പക്ഷേ നമ്മൾ അതിന് മടിക്കുന്നു .മ ദ്യത്തേക്കാൾ മാരകവിഷമുള്ള സെവനപ്പ് പോലുള്ള പാനീയങ്ങൾ ഇന്ന് കുട്ടികൾ പോലും ഉപയോഗിക്കുന്നു .പച്ചക്കറികളിലെയും പഴങ്ങളിലെയും മൽസ്യ മാംസാദികളിലെയും വിഷം മൂലം കാൻസർ രോഗികൾ ക്രമാതീതമായി വർധിച്ചിരിക്കുന്നു .നാലു മനുഷ്യായുസ്സു വരെ ഉപയോഗിക്കാൻ കഴിയുന്ന കിഡ്നി പോലും ഇന്ന് ചെറിയ പ്രായത്തിൽ തന്നെ തകരാറിലാകുന്നു .പച്ചക്കറിയിലെയും മത്സ്യ മാംസാദികളിലെയും വിഷമാണ് ഇന്ന് രോഗികളുടെ വർധനയുടെ ഉറവിടമെന്ന് നിസംശയം പറയാം. ആരോഗ്യമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നമ്മൾ മണ്ണിലേക്ക് തന്നെ ഇറങ്ങണം. മറ്റ് കുറുക്കുവഴികളൊന്നും ഇല്ല.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |