ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരിസര ശുചിത്വം രോഗപ്രതിരോധത്തിനായി .

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം രോഗപ്രതിരോധത്തിനായി
ലേഖനം
     പ്രിയമുള്ളവരേ,
                        നമ്മുടെ പരിസ്ഥിതി വൃത്തിയാക്കി സൂക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തർക്കും ഉണ്ട് . വഴികളിൽ കിടക്കുന്ന മാലിന്യങ്ങൾ ,അവ ഉപേക്ഷിക്കുന്ന പെട്ടിയിൽ ഇടുക ,ആ നിയമം തെറ്റിക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കുക .ഒന്നോ രണ്ടോ ദിവസം അല്ല എന്നും പരിസ്ഥിതി വൃത്തിയാക്കണം .ഇത് മറ്റുള്ളവർക്കും ഒരു മാതൃക ആവുന്ന തരത്തിൽ ആകണം .ഒഴിഞ്ഞു മാറുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക ,എന്നിട്ടും കേൾക്കാത്തവർക്ക് നേരേ  നടപടി സ്വീകരിക്കുക. ഒരാൾ മാത്രം ഇത് വിചാരിച്ചാൽ പോര നാട്ടുകാരും വീട്ടുകാരും മൊക്കെ ശ്രമിക്കണം . ഒത്തൊരുമിച്ച് വൃത്തിയാക്കണം .പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും ആവശ്യമാണ് .നമ്മുടെ ശരീരവും വസ്ത്രവും വീടും പരിസരവും എല്ലാം ശുചീകരിക്കണം .ശുചിത്യം കുറവായതിനാൽ ഒരുപാട് രോഗങ്ങൾ പിടിപെടും ഉദാ: കോവിഡ്: ഈ കോവിഡ് 19 ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. മരുന്നില്ലാ മാരി .പ്രതിരോധമാണ് രക്ഷ .ഇനിയും കോവിഡ് രൂക്ഷമാകാതെ ഇരിക്കാൻ വ്യക്തി ശുചിത്യം പാലിക്കുക തന്നെ വേണം .


ഫാത്തിമ ഫർസാൻ
7 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം