ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/നാം കാണുന്ന നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നാം കാണുന്ന നമ്മുടെ പരിസ്ഥിതി
         നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ.എന്തൊക്കെ മാറ്റങ്ങളാണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്.പരിസ്ഥിതിയേയും പരിസരത്തെയും നമ്മൾ വേണ്ടവിധം ശ്രദ്ധിക്കാറില്ല.അല്ലേ?ഈ ലോക്ക്ഡൗൺ കാലം പ്രകൃതിക്കു വേണ്ടി ഒരുക്കിയ ഒരു കാലമായി കരുതാം.അറിവിന്റെ ഉന്നതിയിൽ നാം അഹങ്കരിക്കുമ്പോഴും പ്രകൃതിയുടെ ഒരു കാരുണ്യവും നമ്മൾ തിരിച്ചറിയുന്നില്ല .പുല്ല്, പുഴു,പക്ഷികൾ,മൃഗങ്ങൾ തുടങ്ങി വിരലിൽ എണ്ണാവുന്ന വൈവിധ്യങ്ങൾ മാത്രമേ നാം തിരിച്ചറിയുന്നുള്ളു.
         ജലം,വായു,സസ്യജന്തുക്കൾ ഇവാ ഉൾപ്പെടുന്ന പരിസ്ഥിതിയാണ് ഈ ഭൂമിയുടെ അടിസ്ഥാനം.ഒരു മഴ പെയ്യുന്നു.പറയുമ്പോൾ എന്ത് നിസാരമല്ലേ? പക്ഷെ മഴ നൽകുന്നത് ജീവധാരയാണ്.മഴയുടെ ശാസ്ത്രം നാം മനസിലാക്കുന്നു.പക്ഷെ അത് നിയന്ത്രിക്കാൻ മനുഷ്യനായി നമുക്ക് കഴിയുന്നുണ്ടോ ?                    
         പരിസ്ഥിതി ശാസ്ത്രം പഠിക്കുമ്പോഴും പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുക എന്ന സത്യത്തെ മനസിലാക്കാൻ മറന്നുപോകുന്നുണ്ട്.മനുഷ്യ വർഗ്ഗത്തിന്റെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഇത്തരം ഇടപെടലുകൾ നശിപ്പിക്കുന്നത് പ്രകൃതിയുടെ ജീവനാഡിയാണ് .പിറന്ന് വീണ മണ്ണിനെ നശിപ്പിക്കുന്ന മനുഷ്യൻ അവന്റെ തന്നെ നാശത്തിന് വഴിതെളിക്കുന്നു.അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മാനവൻ അതിനെ നിയന്ത്രിക്കാൻ ആരംഭിച്ചു.ഇതിനായി സ്വാഭാവികത നശിപ്പിക്കുന്നു.ഇതിന്റെ ഫലമായി വനം,വൃക്ഷങ്ങൾ,ജീവികൾ എന്നിവയെ നശിപ്പിക്കാൻ ആരംഭിച്ചു.പ്രകൃതിക്ക്,അതായത് മണ്ണിന് ദോഷകരമായ വസ്തുക്കൾ മണ്ണിലേക്ക് വലിച്ചെറിഞ്ഞു.അത് മണ്ണിനെ വായുവിനെയും ജലത്തിനേയും ദോഷകരമാക്കി മാറ്റി.സ്വന്തം സുഖങ്ങൾക്കായി ചൂഷണം ചെയ്തു.ഖനനങ്ങൾ ഭൂമിയുടെ അടിത്തറ ഇളക്കി.ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു.കാലം തെറ്റിപ്പെയ്യുന്ന മഴയും വനവരൾച്ചയും പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നമ്മൾ വിളിച്ചു വരുത്തിയതാണ്.പ്രകൃതിക്ക് ദോഷകരമായ രീതിയിൽ സൂക്ഷ്മാണുക്കൾ പെറ്റുപെരുകി .എന്ന് അത് കൊറോണയിൽ വരെ എത്തിയിരിക്കുന്നു.               
               കൊറോണക്കാലത്തു 'മനുഷ്യൻ 'എന്താണ് എന്നുള്ള സത്യം തിരിച്ചറിഞ്ഞിരിക്കുന്നു .രാജ്യാതിർത്തികൾ,പണം,വർഗം,മതം,രാഷ്ട്രീയം തുടങ്ങിയ അതിർവരമ്പുകൾ ഇല്ലെന്നും ലോകത്തു പ്രകൃതിയെന്നതും ഭൂമിയെന്നതും ഒന്നാണെന്നുമുള്ള സത്യം ഈ ചെറിയ ജീവിയായ 'കൊറോണ' നമ്മെ പഠിപ്പിക്കുന്നു . കൊറോണ പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ കാർബൺഡൈഓക്സൈഡിന്റെയും വായു മലിനീകരണതോതും വൻതോതിൽ കുറയുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു . മനുഷ്യന്റെ ചെറിയ കാലയളവിലുള്ള ഇടപെടൽ കുറഞ്ഞതുമൂലം പ്രകൃതിക്കുണ്ടായ മാറ്റം വലുതാണ് എന്ന് നമുക്ക് ബോധ്യപെട്ടല്ലോ? ഈ നാളുകളിൽ കഴിഞ്ഞ വര്ഷത്തേക്കാളും 50 ശതമാനത്തേക്കാളും കാർബൺമോണോക്സൈഡിന്റെ അളവ് കുറഞ്ഞതായി പഠനങ്ങൾ പറയുന്നു.
ദേവി എ എൽ
8 ഗവ എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം