ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തിരിച്ചടി

<
ഇന്ന് നാമെല്ലാവരും കുുറേ ദിവസങ്ങളായി ലോക്ക് ഡൗണിലാണ് . ലോകം മുഴുവനും കൊറോണ വൈറസ് വ്യാപിച്ചു കഴിഞ്ഞു . പല വമ്പൻ ലോകരാഷ്ട്രങ്ങളും അത് തന്റെ വലയ്ക്കുള്ളിൽ ആക്കി കഴിഞ്ഞു ഒരു ലക്ഷത്തിലേറെ ആയി മരണം നമ്മൾ മലയാളികൾ ചെറിയ ആശ്വാസത്തിലാണ് മറ്റിടങ്ങളിൽ ഉള്ളതിനേക്കാൾ മരണനിരക്ക് കുുറവായതിനാൽ. കേരളം കുുറേ കാലങ്ങളായി പലതരം പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുകയാണ് മനുഷ്യന്റെ അത്യാർത്തി നിമിത്തം മലകൾ ഇടിച്ചു നിരത്തി പുഴകളെ മണ്ണുുവാരി നശിപ്പിച്ചു പുഴയുടെ തീരങ്ങൾ കൈയ്യേറി വമ്പൻ ഫ്ളാറ്റുകൾ വച്ചു. ക്ഷമയോടെ എല്ലാം സഹിച്ചു പ്രകൃതി പരിധി കഴിഞ്ഞപ്പോൾ തിരിച്ചടിക്കാൻ തുടങ്ങി. എന്റെ ഓർമ്മയിൽ ആദ്യം ഓഖി ആയിരുന്നു ചുഴലിക്കാറ്റിനെ തടഞ്ഞുനിർത്താൻ അഹങ്കാരിയായ മനുഷ്യന് കഴിഞ്ഞോ ഇല്ല .അതിന്റെ ഓർമ്മ മാഞ്ഞപ്പോൾ വീണ്ടും പരിസ്ഥിതി ദ്രോഹം തുടങ്ങി അടുത്തത് പ്രളയം ആയിട്ടായിരുന്നു. പ്പ്രകൃതിയുടെ തിരിച്ചടി തുടർച്ചയായി രണ്ടുവർഷം പ്രളയമായി വന്നു കേരളത്തെ മുക്കിക്കളഞ്ഞു. അപ്പോൾ മാത്രമാണ് സർക്കാർ അല്പമെങ്കിലും ഉണർന്നത് മരട് ഫ്ലാറ്റ് പൊളിക്കൽ കോലാഹലം മാധ്യമങ്ങൾ ആഘോഷമാക്കി .അടുത്ത ആരോഗ്യരംഗത്തെ ഞെട്ടിച്ച നിപ്പ വൈറസ് കേരളത്തിന്റെ കരുത്തുറ്റ ആരോഗ്യ പ്രവർത്തകരുടെ പ്രയത്നവും ജീവ ത്യാഗങ്ങളും കാരണം വലിയ കുുഴപ്പമില്ലാതെ പോയി. ഇപ്പോഴിതാ കോവിഡ് 19 ഇതിനെയും നമ്മൾ ചെറുത്തു തോൽപ്പിക്കും സാമൂഹിക അകലവും വ്യക്തിശുചിത്വം പാലിച്ച് കൊറോണയും തുരത്തും മനുഷ്യൻ ഇനിയെങ്കിലും പഠിക്കുമോ എന്തോ?

അക്ഷയ് എസ് എസ്
5 എ ഗവ.എച് എസ് എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം