ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ ജീവഞരമ്പുകൾ വെട്ടിമാറ്റരുത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ജീവഞരമ്പുകൾ വെട്ടിമാറ്റരുത്

മനോഹരമായ ഒരു സുപ്രഭാതം. അന്നും അമ്മു പതിവുപോലെ കണ്ണുകൾ തുറന്ന് എഴുന്നേറ്റു. അവൾ ജനാല തുറന്നു .അപ്പോൾ അവൾ ആദ്യം കണ്ടത് ഒരു മരമാണ്. അത് ഒരു മാവായിരുന്നു. അതിൽ അതാ ഒരു കിളിക്കൂട്... അമ്മൂ... അതാ അമ്മ വിളിക്കുന്നു. അവൾ വിളികേട്ടു. അവൾ ഒാടി അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മ അവൾക്ക് ഒരു നിർദേശം കൊടുത്തു. അവൾ ഒാടിചെന്ന് പല്ലുതേക്കുകയും മറ്റുകാര്യങ്ങൾ ചെയ്യുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് അവൾക്ക് ആ കിളിക്കൂടിന്റെ ഓർമ്മ വന്നത്. അതിൽ ധാരാളം കിളികൾ കാണുമല്ലോ. അവൾ ഓടിചെന്ന് ആ മരത്തിൽ തന്നെ നോക്കിനിന്നു. അപ്പോഴാണ് ഒരു ശബ്ദം അവൾ കേട്ടത്. അവൾ അമ്മേയെന്ന് ഉറക്കെ വിളിച്ചു. അമ്മ ഓടിവന്നു. അവൾ നോക്കിയപ്പോൾ കുറച്ചു അകലെ ആരോ മരംവെട്ടി നശിപ്പിക്കുന്നതാണ് കണ്ടത്. അവൾ അമ്മയോട് ചോദിച്ചു. മരങ്ങൾ മുറിക്കുന്നത് തെറ്റല്ലേ. നമ്മുടെ മാവിൽ ഇരിക്കുന്നതുപ്പോലുള്ള കിളിക്കൂടുകൾ ആ മരങ്ങളിലും കാണില്ലേ. അവൾ ദു:ഖത്തോടെ ചോദിച്ചു. തീർച്ചയായും... അമ്മ തുടർന്നു. മരങ്ങൾ മുറിക്കുന്നത് പ്രകൃതിക്കുതന്നെ ദോഷമാണ്. മരങ്ങൾ ഇല്ലെങ്കിൽ നമുക്ക് വായു കിട്ടില്ല, തണൽ ലഭിക്കില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുക വഴി ജീവജാലങ്ങൾക്ക് വസിക്കാനുള്ള പാർപ്പിടം ഇല്ലാതാകുന്നു. അമ്മുവിന്റെ ഈ കഥയിലൂടെ കൂട്ടുകാർക്ക് ഒരു കാര്യം മനസ്സിലായില്ലേ "മരം ഒരു വരമാണ് അത് നശിപ്പിക്കരുത് സംരക്ഷിക്കുക".

അനാമിക
5 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ