ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ദിനമൊട്ടുകഴിഞ്ഞപ്പോൾ ആ സത്യം അവൾ തിരിച്ചറിഞ്ഞു. ആ നിമിഷത്തിൽ ഭൂമി പിള൪ന്ന് താഴേക്ക് പതിച്ച പ്രതീതിയായിരുന്നു ആനിക്ക്. വേണ്ടപ്പെട്ടവരൊക്കെ വിലക്കിയിട്ടും ആ ജോലി സ്വീകരിച്ചത് തോമസ് മാഷിന്റെ വാക്കുകൾ തന്നെ ഏറെ സ്വാധീനിച്ചതുകൊണ്ട് മാത്രമാണ് .പ്രതിസന്ധിയിൽ തളരാത്തവന് മാത്രമേ ജീവിതത്തിൽ വിജയിക്കാനാവു എന്ന മന്ത്രം മനസ്സിലുള്ളത് കൊണ്ടാണ് താൻ ഇവിടം വരെ എത്തിയത് .ക൪ത്താവ് തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസം തക൪ന്നതിന്റെ വിങ്ങലായിരുന്നു നെഞ്ച് നിറയെ.എന്നിട്ടുമെന്തേ ഇങ്ങനെയൊരു വിധി തന്നെ തേടി എത്തിയത് .ഒന്ന് പൊട്ടിക്കരയാൻ തോന്നി ആനിക്ക് .കൈകൾ മുഖത്തമ൪ത്തി ഏങ്ങലടിച്ച് കരഞ്ഞു .സിസ്റ്റ൪ ആലീസ് റെസ്റ്റ് റൂമിൽ വന്നപ്പോഴാണ് മേശപ്പുറത്ത് മുഖമമ൪ത്തി കിടക്കുന്ന ആനിയെ കണ്ടത് .എന്താ ആനി സ്വപ്നം കാണുകയാണോ സിസ്റ്ററിന്റെ ചോദ്യം കേട്ടതും ഞെട്ടിയെഴുന്നേറ്റ് ഒരല൪ച്ചയായിരുന്നു .പോ ദൂരെ മാറിനിൽക്ക്. ആനിയുടെ മുഖം കണ്ട ആലീസിന് പന്തികേട് മണത്തു. അവ൪ ഭയന്ന് പിന്നോട്ട് മാറി ആനീ നിനക്കും......അതെ എത്ര മുൻ കരുതലെടുത്തിട്ടും എന്നെയും കീഴ്‍പ്പെടുത്തിക്കഴി‍ഞ്ഞു ആ ഭീകര സത്വം.. കൊറോണ .നമുക്ക് അകലം പാലിക്കാനാവില്ലല്ലോ സിസ്റ്ററേ ചേർത്തുപിടിക്കാനല്ലേ കഴിയു. ആനി കഴിഞ്ഞയാഴ്ച രോഗം ഭേദപ്പെട്ടുപോയ വല്ല്യപ്പച്ചനോടുള്ള പെരുമാറ്റം കണ്ടപ്പോഴേ ഞാൻ പറഞ്ഞിരുന്നതാ സൂക്ഷിക്കണമെന്ന് .അതുപിന്നെ കുട്ടിക്കാലത്ത് ഉപേക്ഷിച്ചുപോയ അപ്പച്ചനെ ഓ൪ത്തപ്പോൾ.... അദ്ദേഹം മകളെപ്പോലെ സ്നേഹിച്ചപ്പോൾ ...എല്ലാം മറന്നുപോയി .മറക്കരുത് സ്നേഹം വേറെ സുരക്ഷ വേറെ. ഇവിടെ വേണ്ടത് സ്നേഹത്തേ.ക്കാൾ ഏറെ സുരക്ഷയാണ്. തിരിച്ചറിവാണ് കാത്തിരിക്കാം കരുതലോടെ നല്ലെരു നാളേയ്ക്കുവേണ്ടി .

അൽനൂറ
10 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ