ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/അക്ഷരവൃക്ഷം/ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ
ഒന്നായി നേരിടാം കൊറോണയെന്ന മഹാമാരിയെ
2020 കൊറോണ അഥവാ കൊവിഡ് - 19 എന്ന ഭീകരൻ നമ്മുടെ ഭൂമിയെ മുഴുവനും കാർന്നുതിന്നുകൊണ്ടിരിക്കുന്ന സമയമാണിത് . നമ്മുടെ കൊച്ചു കേരളത്തിൽ തുടങ്ങി ലോകരാഷ്ട്രങ്ങൾ എല്ലാം ഈ ഭീകരനെ ഭയന്ന് ഒളിച്ചിരിക്കുകയാണ് . നാം ഭയക്കുകയല്ല അതിജീവിക്കുകയാണ് വേണ്ടത് . നാം മനുഷ്യർ ഒറ്റകെട്ടായി ചേർന്ന് ഈ രാക്ഷസനെ നമ്മുടെ ലോകത്തിൽനിന്നു തന്നെ തുടച്ചു നീക്കുകയാണ് ചെയ്യേണ്ടത് . കൊറോണ എന്ന ഭീകരസത്വത്തെ തുരത്തുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന ഒട്ടനവധി മഹത് വ്യക്തികളുണ്ട് . അവരുടെ മുന്നിൽ ജീവനുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്നവരുടെ സുരക്ഷിതത്വം മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളു . അവരാണ് ഇന്ന് നമ്മുടെ ദൈവങ്ങൾ . അവർക്കാണ് ഇന്ന് നാം നന്ദിപറയേണ്ടത് . കൊറോണ എന്ന ഈ വലിയ വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും അകറ്റാനായി കഷ്ടപ്പെടുന്ന ഒട്ടേറെപേരുണ്ട് . നാം അറിഞ്ഞും അറിയാതെയും നമ്മുക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നവർ . നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ , പോലീസ് , ആരോഗ്യപ്രവർത്തകർ , ഫയർ ഫോഴ്സ് , സന്നദ്ധ സംഘടനകൾ തുടങ്ങിയ പലവിഭാഗക്കാർ .ഒരു നേരത്തെ ആഹാരത്തിനായി വലയുന്ന ഓരോ ജീവനും , ഭക്ഷണവും വെള്ളവും നൽകി അവർക്ക് ആശ്വാസം നൽകുന്ന ഒരുവിഭാഗം മനുഷ്യസ്നേഹികൾ. ആഹാരവുമായി അവരുടെ മുന്നിൽ എത്തുമ്പോൾ നിറകണ്ണുകളോടെ കൈനീട്ടുന്ന ഒട്ടേറെ സാധുജനങ്ങൾ . തല ചായ്ക്കാൻ ഒരിടമില്ലാത്തവർക്ക് സുരക്ഷിതമായ കിടപ്പാടം ഒരുക്കിനൽകിയവർ . അങ്ങനെ ഒട്ടേറെ കരങ്ങൾ, ഇവരൊക്കെ നമ്മുക്ക് മുന്നിൽ നീട്ടുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ഉണ്ട് . അവ ഒാരോന്നിനും ജീവന്റെ വിലയുണ്ട് . അതിന്റെ മൂല്യം നാം മനസ്സിലാക്കുന്നില്ല . ഇവർ ഓരോരുതരും ചെയ്യുന്ന ഈ നന്മകൾക്ക് ഒരു പ്രതിഫലവും അവർ പ്രതീക്ഷിക്കുന്നില്ല . എന്നിരിന്നാൽ പോലും അവർ മറ്റുള്ളവർക്കായി സേവനം നടത്തി വരുന്നു .ഈ വിപത്തിന്റെ ദുഷ്യഫലങ്ങൾ മനസ്സിലാക്കാത്തവർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയും തമാശ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്യുന്നു . എന്തിനാണിത് ? ഇതുകൊണ്ട് എന്താണ് നേടുന്നത് ? ഇവർ ഇതിന്റെ ദൂഷ്യഫലം മനസ്സിലാക്കാത്തതുകൊണ്ടല്ലേ. ജീവനു വേണ്ടി പിടയുന്ന ഒട്ടേറെ മനുഷ്യരുണ്ട് . അവരുടെ ദുരവസ്ഥ മനസ്സിലാക്കാത്തതുകൊണ്ടല്ലേ . ഓരോ ജീനും വിലമതിക്കാത്ത ഒന്നാണെന്ന് നാം മനസ്സിലാക്കുന്നില്ല . ഓരോ ജീവനും നിലനിർത്താനായി കഷ്ട്പ്പെടുന്ന ഒാരോരുത്തരുടേയും വിയർപു്ത്തുള്ളികൾക്കറിയാം അവരുടെ ത്യാഗശക്തി . സ്വന്തം കുടുബത്തെ പോലും മറന്നാണ് അവരുടെ ഈ ത്യാഗം . ഇതു നാം കണ്ടില്ല എന്ന നടിക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കിൽ അതാകും നാം ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത . പ്രതിഫലം കൂടാതെയുള്ള അവരുടെ ഈ മഹത്തായകർമ്മങ്ങളെ നാം പിന്തുണയ്ക്കുകയാണ് വേണ്ടത് . ഇവരുടെ ത്യാഗത്തെ നാം കൈകൂപ്പി തൊഴണം . ഇങ്ങനെ കഷ്ടപ്പെടുന്നതിലൂടെ അവർക്കോ അവരുടെ കുടുംബത്തിനോ ഒരു നേട്ടവും കിട്ടുന്നില്ല . അവർ ഒന്നും നേടുന്നതുമില്ല . പക്ഷെ അവരെ പോലെയുള്ളവർ ഒന്നു കണ്ണടച്ചാൽ മതി ലക്ഷകണക്കിന് ജീവനുകൾ പൊലിയാൻ . കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തെ പ്രളയം വിഴുങ്ങിയിട്ട് ഒട്ടനവധി ജീവനുകൾ അന്ന് നഷ്ടമായി . ആ സമയം നാം കേരളീയർ തളരാതെ ഈ പ്രതിസന്ധിയെ ഒറ്റക്കെട്ടായിചെറുത്തു നിന്നു . ജാതിയോ , മതമോ , നിറമോ , സമ്പന്നനെന്നോ , ദരിദ്രനെന്നോ നോക്കാതെ ഒറ്റമനസ്സായി അതിനെ നേരിട്ടു . അത്രയും നാളും മനുഷ്യർ മനസ്സിൽ കൊണ്ടുനടന്നിരുന്ന വിദ്വേഷങ്ങൾ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി നാം ഒന്നാണ് എന്ന ചിന്ത മനസ്സിൽകൊണ്ട് വന്ന് ഈ പ്രതിസന്ധി തരണം ചെയ്തു .അതുപോലെ കൊറോണ എന്ന ഈ മഹാമാരിയേയും നാം അതിജീവിക്കും . മനസ്സിൽ വിദ്വേഷം വച്ചുനടന്നാൽ പിന്നീട് ഈ വിപത്ത് ഒഴിഞ്ഞ് പോകുമ്പോൾ നമ്മുടെ ഈ ലോകത്തിൽ ഒരു ജീവന്റെ തുടിപ്പുപോലും അവശേഷിക്കില്ല എന്നതാണ് സത്യം . ആയതിനാൽ ഈ മഹാമാരിയെ നാം ഒറ്റമനസ്സായി നേരിടണം . അതുകൊണ്ട് കൈകൾ കഴുകിയും , വ്യക്തിശുചിത്വം പാലിച്ചും , നമ്മുടെ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളെ നിഷേധിക്കാതിരിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം ഒഴുവാക്കുകയും ചെയ്താൽ നമ്മുക്ക് ഇതിനെ പൂർണ്ണമായും തുരത്താം .
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം