ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മരങ്ങൾ പാടുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ പാടുന്നു

ഫലങ്ങളാൽ തലകുനിച്ചു നിന്ന മരങ്ങൾ
കുളിർകാറ്റിൽ പൂക്കൾ ചൊരിഞ്ഞൊരീ മരങ്ങൾ
ഓർമ്മയായി എല്ലാം ഓർമ്മയായി
കുളിർകാറ്റുകൾ പോലും ഓർമ്മയായി

പഴങ്ങൾ കൊത്തിവലിക്കും കിളികൾ
മരത്തണലിൽ കഴിയും കിളികൾ
ഇടമില്ലാതലയും അണ്ണാൻമാരും തേടുന്നു തങ്ങളുടെ മിത്രത്തെ

ശ്വസനത്തിനായി വായു നൽകിയ മരങ്ങൾ
കുടയില്ലാതലയും ഉണ്ണിക്ക് കുടയായ മരങ്ങൾ
എല്ലാം മായുന്നു, മറയുന്നു എങ്ങോ

കാട്ടുമൃഗത്തെക്കാൾ ദുഷ്ടരായവർ
വെട്ടി നശിപ്പിക്കുന്നു മരങ്ങളെ
പാടുന്നു മരങ്ങൾ തേങ്ങുന്നു
അരുതെ ഞങ്ങളോടീ ക്രൂരത

ഭൂമിദേവി ഇതിൽ കോപംപൂണ്ട്
ഊതി വെയിലെന്ന കാട്ടുതീയെ
'ശ്വസനവായു വിൽപ്പനയ്ക്ക് ' എന്ന ബോർഡിനായി
അലയരുതെ നാം കൂട്ടുകാരെ

പുതിയ തലമുറക്ക് വേണ്ടി
സംരക്ഷിക്കാം ജീവിത മരങ്ങളെ
ഒന്നായി നമുക്ക് മുന്നേറാം
ഹരിത ഭൂമിക്കായി കൈകോർക്കാം

അവന്തിക
9 H, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത