ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/വാസയോഗ്യമല്ലാത്ത ഭൂമി
വാസയോഗ്യമല്ലാത്ത ഭൂമി
ഇന്ന് ലോകം ആഗോള താപനത്തിന്റെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിലൂടെ കടന്നു പൊയ്‍ക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന കാര്യമായും നീണ്ടു നിൽക്കുന്ന മാറ്റത്തെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നത്. ഭൂമിയിൽ ഒട്ടാകെ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഏറെ ആഴത്തിൽ ബാധിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനുള്ള പ്രധാന കാരണങ്ങൾ മനുഷ്യന്റെ ഇടപെടലുകളാണ്. ആഗോള താപനത്താൽ ഭൂമി ഉരുകുമ്പോഴും അതിന്റെ പ്രത്യാഘാതങ്ങൾ മനുഷ്യൻ മറക്കരുത്. ഇങ്ങനെ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിലൂടെ ലഭ്യമായ മഴ കുറയും, താപം വർദ്ധിക്കും. ഈ പ്രശ്‍നം പഠിക്കാൻ നിയോഗിക്കപ്പെട്ട ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് പ്രവചിച്ചിട്ടുള്ളതാണ് ഈ കാര്യം. ഉഷ്ണമേഖലയിൽ ചെടികളുടെ ഉല്പാദനക്ഷമത കുറയും. ഉഷ്ണമേഖല പ്രദേശത്ത് ഉല്പാദനം കുറയുമ്പോൾ അതിന് വടക്കും തെക്കുമുള്ള മിത ശീതോഷ്ണ മേഖലയിൽ ഉല്പാദനക്ഷമത ഉയരും. ഇതു മനുഷ്യരാശിക്ക് വൻ വിപത്തായി മാറും.2050 ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഭൂമിയിലെ ചൂട് കൂടിയാൽ ധ്രുവങ്ങളിലെ മഞ്ഞുരുകും. നമ്മുടെ ഓരോ പ്രവർത്തനങ്ങൾക്കും ഇരയാകുന്നത് പ്രകൃതിയാണ്. ഈ പ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ 2100 ആകുമ്പോഴേക്കും ഭൂമിയിലെ ശരാശരി സമുദ്രജലനിരപ്പ് ഒന്നു മുതൽ നാലടി വരെ ഉയർന്നേക്കാമെന്നാണ് ഗവേഷകരുടെ നിഗമനം!
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം