ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/നാഷണൽ സർവ്വീസ് സ്കീം/2023-24
ആഗസ്റ്റ് മൂന്നാംതീയതി എൻ എസ് എസ് സ്കൌട്ട് ഗൈഡി ന്റെ നേതൃത്വത്തിൽ പുനർജനി വൃദ്ധസദനത്തിൽ പൊതിച്ചോർ വിതരണം നടത്തി.

സെപ്റ്റംബർ 7 ന് നടക്കുന്ന രക്തദാനക്യാമ്പിന്റെ മുന്നോടിയായി ബോധവൽക്കരണ റാലി നടത്തി.

മനസ്സ് നന്നാവട്ടെ

World Cleanup Day യോടനുബന്ധിച്ച് September 16ന് പുവാർ പൊഴിക്കരയിൽ തുടങ്ങി പുവാർ ഗ്രാമപഞ്ചായത്തിന്റെ വിവിധ തീരങ്ങൾ NSS വോളന്റിയേഴ്സും നാട്ടുകാരും ചേർന്ന് പ്ലാസ്റ്റിക് വിമുക്തമാക്കി.രാവിലെ 8 മണിക്ക് കോവളം MLA എം.വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കോസ്റ്റൽ പോലീസ്, പുവാർ ഗ്രാമപഞ്ചായത്ത്, ഹരിതകർമസേന പ്രവർത്തകർ, നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. പുന്നമൂട് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ NSS വോളന്റിയർമാർ പുവാർ പൊഴിക്കര കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിലെ കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ ചാക്കുകളിൽ ശേഖരിക്കുകയും ഹരിതകർമ്മ സേനയ്ക്ക് അവ കൈമാറുകയും ചെയ്തു.