ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പാഠങ്ങൾ     

തേങ്ങുകയാണോ ഈ ലോകം അതോ-
മൃതിതൻ സവാരികൾ തേടുകയാണോ.
പുഴയില്ല മരമില്ല ചെടികളില്ല
മഴയില്ല മലയില്ല മാനവരില്ല

ഒഴുകുന്നൊരീ വായുവിലത്രയും-
പുകയാണ് നമ്മളിൽ പകയുമാണ്.
കൂട്ടമായി എത്തുമി മാലിന്യമൊക്കെയും-
ഭൂമിയിൽ അലയടിക്കുന്നു.

ജലമല്ല ഭൂമിയെ വലയുന്നത്
പകരം എവിടെയും ഇത് തന്നെയാണ്.
കൊഴിഞ്ഞു പോകുമീ വസന്തത്തിലും-
നമുക്കോർക്കുവാൻ കഴിയാത്ത ബാല്യം.

ഭൂമിയ്ക്കു തുണയായി മാറേണ്ടവരിന്ന്-
കൊടും നാശത്തിന് ഹേതുവാകുന്നു.
ഇനിയില്ല മണ്ണിനു തുണയായി ദൈവമില്ല-
പൈശാചിക തേടി അലയുന്നു നാം.

പാഠമായ് തന്നത് പ്രളയമാണെങ്കിലും-
മനുഷ്യരിൽ പിറന്നത് ഐക്യമല്ലോ.
ഒടുവിലാ മാറാത്ത വ്യാധികൾ നമ്മെ വലയുമ്പോഴും-
അകലുന്നു നാം പല ദിക്കിലായ്.


നീരജ്
8G ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത