ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സുചിത്വവും രോഗപ്രതിരോധവും

പരിസ്ഥിതി സുചിത്വവും രോഗപ്രതിരോധവും      

കൂട്ടുകാരെ, വ്യക്തിശുചിത്വം പോലെ വളരെ അധികം പ്രാധാന്യം ഉള്ള ഒന്നാണ് പരിസ്ഥിതി ശുചിത്വം. നാം നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കാരണം ശുചിത്വം ഇല്ലാത്ത പരിസരത്ത് നിന്നാണ് രോഗങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, തുടങ്ങിയ അസുഖങ്ങൾ പരിസ്ഥിതി ശുചിത്വം ഇല്ലാത്തതുകൊണ്ട് വരുന്നതാണ്. നമ്മൾ നമുക്ക് ചുറ്റുമുള്ള പരിസരം എപ്പോഴും വൃത്തി ആണെന്ന് ഉറപ്പുവരുത്തണം. വെള്ളം കെട്ടി നിൽക്കുന്നത് നമ്മൾ ഒഴിവാക്കണം.ചിരട്ടകളും മറ്റും കമഴ്ത്തി ഇടണം. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതൊടൊപ്പം തന്നെ നമ്മുടെവിദ്യാലയവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോവിദ്യാർത്ഥിയുടെയും കടമയാണ്.

പരിസ്ഥിതി ശുചിത്വത്തിൽ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ നമ്മൾ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ജല മലിനീകരണവും വായു മലിനീകരണവും ശബ്ദ മലിനീകരണവും വഴി രോഗങ്ങൾ വരുന്നത് മാത്രമല്ല ഇനിയുള്ള കാലങ്ങളിൽ നമുക്ക് ശുദ്ധ വായുവും ശുദ്ധ ജലവും കിട്ടാതെ വരും.

അതുകൊണ്ട് നമുക്ക് ഒരുമിച്ച് മുന്നേറാം…. നദികളിലും മറ്റു ജലാശയങ്ങളിലും ചപ്പുചവറുകൾ വലിച്ച് എറിയാതെ വൃത്തിയായി സംരക്ഷിക്കുക. വൻകിട ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന വിഷ വായുവിനെ തടയുക. ശബ്ദ മലിനീകരണം ഒഴിവാക്കാൻ ശ്രമിക്കുക.

ഇന്ന് ലോകം നേരിടുന്ന മഹവിപത്തായ കൊറോണ വൈറസ് തന്നെ ശുചിത്വം ഇല്ലാത്ത കാരണത്താൽ വന്നതാണ് എന്നാണ് അറിയാൻ കഴിയുന്നത്. വ്യക്തി ശുചിത്വവും സാമൂഹിക അകലം പലിക്കലും ആണ് ഈ വൈറസ് പകരാതിരിക്കുവൻ സ്വീകരിക്കേണ്ട ഏക മാർഗ്ഗം . ഇതിൽ നിന്നെല്ലാം ഒരു പാഠം ഉൾക്കൊണ്ട് കൊണ്ട് മനുഷ്യൻ വ്യക്തി ശുചിത്വം, ജല മലിനീകരണം, ശബ്ദം മലിനീകരണം എന്നിവ വേണ്ട വിധം പാലിച്ചാൽ ഇന്നിയെങ്ങില്ലും ഇങ്ങനെയുള്ള മഹാമാരികൾ ഒഴിവാക്കാം.

ആദിത്യ. എം.എൽ
10E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം