ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന പേമാരിയെ നമുക്ക് അകറ്റിടാം....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന പേമാരിയെ നമുക്ക് അകറ്റിടാം      

നാം ഇന്ന് നേരിടുന്ന വലിയ ഒരു പ്രശ്നം അല്ലെകിൽ രോഗം അല്ലെകിൽ ഒരു പേമാരിയാണ് കൊറോണ. നമുക്ക് ഇതിനെ പിടിച്ചുകെട്ടാൻ സാധിക്കാതെ വരുകയാണ്. ഇതിന് കാരണം നമ്മൾ ഓരോരുത്തരും തന്നെയാണ്. അതിന് ഉദാഹരണം നാം ആരെങ്കിലും കണ്ടുകഴിഞ്ഞാൽ ഉടനെ കൈ കൊടുക്കുന്നത്, അതോടൊപ്പം കെട്ടിപിടിക്കുന്നത്, വഴിയരികിൽ തുപ്പുന്നത്, ഇതൊക്കെ രോഗവ്യാപനത്തിനു കാരണമാകുന്നു.
ഒരു കല്യാണമോ, ചടങ്ങുകളോ വന്നാൽ അത്യാവശ്യം ആളുകളെ വിളിക്കുന്നതിന്‌ പകരം പണക്കാഴിപ്പുമൂലം മറ്റുള്ളവരുടെ മുന്നിൽ ആർഭാടം കാണിക്കുന്നതിനും ആളാവുന്നതിനു വേണ്ടിയും രണ്ടായിരത്തോളം ആളുകളെ വിളിച്ചുവരുത്തുന്നു പേരും പ്രശസ്തിയുമൊക്കെ വാങ്ങാൻ ആളുകൾ പലതും ചെയ്യുന്നു.
എന്നാൽ ഇന്ന് എന്താ കഥ……….. ഉത്സവങ്ങൾ നാമമാത്രമായ ചടങ്ങുകളിൽ ഒതുക്കി. കല്യാണത്തിന് 50 പേരിൽ കൂടാൻ പാടില്ല. വീടിനുപുറത്ത്ആവശ്യമില്ലാതെ ഇറങ്ങാൻ പാടില്ല. ചുരുക്കി പറഞ്ഞാൽ നാലാളു കൂടുന്ന സ്ഥലത്ത് ആരും പോവരുത് എന്നായി ഇപ്പോഴത്തെ സ്ഥിതി.
കൊറോണ എന്ന രോഗം ലോകമാകെ വ്യാപിക്കുന്ന ഈ അവസരത്തിൽ എങ്ങനെ ഉള്ള നിയന്ത്രണങ്ങൾ അനിവാര്യമാണ്. കാരണം ഇതിനെ പിടിച്ചുകേട്ടാൻ കഴിയാത്തതുതന്നെയാണ്. ലോകത്ത് ഇപ്പോൾ തന്നെ നിരവധി ആളുകൾ ഈപേമാരിയിൽ മരിച്ചുകഴിഞ്ഞു.
കൊറോണയെ ചെറുക്കൻ നമ്മുടെ ആരോഗ്യവകുപ്പ് മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്. വേണ്ടത്ര ഉറക്കമോ ആഹാരമോ അവർക്ക് കിട്ടുന്നില്ല. കുടുംബത്തോടൊപ്പവും, മക്കളോടൊപ്പവും അവർക്ക് സമയം ചിലവഴിക്കാൻ പോലും കഴിയുന്നില്ല.
ഡോക്ടർമാരുടേയും നേഴ്‌സ്മാരുടേയുമൊക്കെ ജീവൻ പണയപ്പെടുത്തിയാണ് അവർ നമ്മളെ രക്ഷിക്കാൻ കൈകോർത്ത് നിൽക്കുന്നത്. അതോടൊപ്പം സമൂഹവ്യാപനം തടയുന്നതിനായി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലുമൊക്കെ ദിനംപ്രതി മരണസംഖ്യ ഉയരുന്ന സമയത്ത് കേരളത്തിൽ മാത്രമാണ് നിയന്ത്രണവിധേയമായി കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. നമ്മുടെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ യഥാസമയം ആശുപത്രിയിലെത്തി വിവരങ്ങൾ അന്വേഷിച്ച് നടപടികൾ എടുക്കുന്നുണ്ട്.
തിരുവനന്തപുരത്തെ പോത്തൻകോട് എന്ന ഗ്രാമത്തിൽ ഒരാൾക്ക് ഈ രോഗം വരുകയും അദ്ദേഹം മരിക്കുകയും ചെയ്തു. രോഗബാധിതനായി മരിക്കാൻ ഇടവന്നപ്പോൾ ഇനി അവിടെയോ ചുറ്റുമുള്ള പ്രദേശങ്ങളിലോ രോഗം പകരാതിരിക്കാൻ ആരോഗ്യ വകുപ്പ് മുൻകൈയെടുത്ത് നിയന്ത്രണങ്ങൾ ശക്തമായി പുറപ്പെടുവയ്ക്കുകയും, പോത്തൻകോടും സമീപപ്രദേശങ്ങളെയും അണുവിമുക്തമാക്കുകയും ഒക്കെ ചെയ്തു. അതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നു. അതോടൊപ്പം മരിച്ച വ്യക്തി എവിടെയൊക്കെ യാത്ര ചെയ്തു, ആരൊക്കെ സമ്പർക്കം പുലർത്തി, എന്നൊക്കെ വിവരിക്കുന്ന ഒരു റൂട്ട് മാപ്പ് തയാറാക്കുകയും സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് പറയുകയും ചെയ്തു. അതിനാൽ അവിടെ സമൂഹ വ്യാപനം തടയുവാനും സാധിച്ചു.
ഈ മഹാമാരിയെ തടയാൻ നൂറിൽ തൊ ണ്ണൂറ്റിയേഴു ശതമാനവും നമുക്ക് തന്നെ സാധിക്കും എങ്ങനെയെന്നാൽ……. കൈകൾ നന്നായി സോപ്പോ മറ്റു സാനിടൈസാറുകൾ കൊണ്ടോ കഴുകുക. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തു പോവുക. അല്ലാത്തപക്ഷം വിനോദങ്ങളിൽ ഏർപ്പെട്ടുവീടിനുള്ളിൽ ഇരിക്കാൻ ശ്രദ്ധിക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്കോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും കവർ ചെയ്യുക. പിന്നെ കോവിഡ് -19നെ തുടർന്നുള്ള ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണുക. പ്രതിരോധം…… തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി………
കൊറോണ എന്ന പേമാരിയെ നാം ഭയക്കുകയല്ല ചെയ്യേണ്ടത്. പകരം ആത്മവിശ്വാസത്തോടെ പൊരുതി അതിനെ ഈ ലോകത്ത് നിന്ന് തുടച്ചു നീക്കുകയാണ് വേണ്ടത്. പ്രളയത്തെയും നിപ്പയെയുമൊക്കെ അതിജീവിച്ച നമുക്ക് കിറോണയെയും അതിജീവിക്കാം. അതോടൊപ്പം നമുക്ക് വേണ്ടി ജീവൻ പരിത്യജിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്….നല്ലൊരു നാളെയ്ക്കായി നമുക്ക് ഒത്തൊരുമയോടെ പോരാടാം….
ബ്രേക്ക് ദി ചെയിൻ…..😷🤧.

കാർത്തിക് സന്തോഷ്‌
10E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം