ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ രൂപീകൃതമായ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമാണിത്. എട്ടാം ക്ലാസിലാണ് പ്രവേശനം 8,9 ക്ലാസുകളിൽ പരിശീലനവും പത്താം ക്ലാസിൽ അതിന്റെ വിലയിരുത്തൽ പ്രവർത്തനവും ആണ് നടക്കുന്നത്.മികച്ച പ്രവർത്തനം നടത്തുന്ന അംഗങ്ങൾക്ക് ഗ്രേഡും സർട്ടിഫിക്കറ്റും നൽകുന്നു.എ ഗ്രേഡ് കിട്ടുന്ന കുട്ടികളെ മാത്രമേ ഗ്രേസ് മാർക്കിന് പരിഗണിക്കൂ.
ലിറ്റിൽ കൈറ്റ്സിന്റെ മികച്ച യൂണിറ്റാണ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്. ഹാർഡ് വെയർ, ഇലക്ട്രോണിക്സ് ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഈ ഗവൻസ് ,വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവയും നടത്തുന്നുണ്ട്.
സ്കൂളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ സ്കൂളിൽ നടക്കുന്നുണ്ട്.