ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ഭൂമിയെന്ന അത്ഭുതം
ഭൂമിയെന്ന അത്ഭുതം
നാം അധിവസിക്കുന്ന ഭൂമി മനുഷ്യരുടെ മാത്രം സ്വന്തമല്ല.എല്ലാ ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണ്.പ്രാണവായുവും ഭക്ഷണവും ദാഹജലവും നൽകുന്ന ഭൂമിയിൽ മനുഷ്യനുൾപ്പെടെ എല്ലാറ്റിനും തുല്യഅവകാശമുണ്ട്.മനുഷ്യനെക്കൂടാതെ എണ്ണിത്തീർക്കാനാവാത്ത ജീവിവർഗ്ഗങ്ങളാൽ സമൃദ്ധമാണ് ഭൂമി.കടലിലെ വലുതും ചെറുതുമായ കോടാനുകോടി മത്സ്യങ്ങളും സസ്യമണ്ഡലവും വിസ്മയമുണർത്തുന്നവയാണ്.കരയിലധിവസിക്കുന്ന വിവിധതരം മൃഗങ്ങൾ,പക്ഷികൾ,ചിത്രശലഭങ്ങൾ,ഇഴജന്തുക്കൾ,സസ്യങ്ങൾ,ജീവാണുക്കൾ ഇവയെല്ലാം ഭൂമിയുടെ അവകാശികളാണ്. പ്രകൃതി നമുക്കെന്നും വിസ്മയാവഹമായ ഒന്നു തന്നെയാണ്.മനുഷ്യനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ചേർന്ന ഒരു ആവാസവ്യവസ്ഥയാണ് പ്രകൃതിയുടെ തനിമ.മാറി മാറി വരുന്ന കാലാവസ്ഥ ജീവികൾക്ക് ഏറെ പ്രതികൂലമായി ബാധിക്കാറില്ല.എല്ലാ ജീവജാലങ്ങൾക്കും വേണ്ടതൊക്കെ പ്രകൃതി ഒരുക്കുന്നു.സ്നേഹം,സഹകരണം,സഹനം,സമഭാവന,അതിജീവനം,പ്രതിരോധം തുടങ്ങിയവ പ്രകൃതി നൽകുന്ന പാഠങ്ങളാണ്.പരസ്പരപൂരകത്വം പ്രകൃതിയുടെ അടിസ്ഥാനമാണ്.ഈ പാരസ്പര്യം പ്രകൃതി ലംഘിക്കുന്നില്ല.എന്നാൽ മനുഷ്യന്റെ വിവേകശൂന്യമായ ഇടപെടലും ആർത്തിയും പ്രകൃതിയുടെ താളം തന്നെ തെറ്റിക്കുന്നുണ്ട്.പല ജീവിവർഗ്ഗങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്.ചിലതൊക്കെ അപ്രത്യകഷമായിക്കഴിഞ്ഞു.തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾ പ്രകൃതി മനുഷ്യന് നൽകുന്നുണ്ട് നൽകുന്നുണ്ട്.പ്രളയം,ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,വരൾച്ച തുടങ്ങിയവ ഓർക്കുക.ഇവയിലൂടെ തല്ക്കാലത്തേക്ക് മാത്രം ബോധം ഉൾക്കൊള്ളുന്ന മനുഷ്യൻ വിവേകപൂർണ്ണനായാലേ പ്രകൃതിക്ക് നിലനില്പ്പുള്ളൂ.പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മാനവ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.സ്വാർത്ഥത വെടിഞ്ഞ് വിവേകത്തോടെ നമുക്ക് പരിസ്ഥിതിയെ സമീപിക്കാം സംരക്ഷിക്കാം. അതാവട്ടെ ഓരോ മാനവന്റെയും ലക്ഷ്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം