ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ആമുഖം

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ,സൈബർ നിയമം, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ലിറ്റിൽ കെെറ്റ്സ്

2018 ജൂൺ മാസം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് ഗവ.എച്ച്.എസ്.പ്ലാവൂരിൽ പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കെെറ്റ്സിൻെറ മെറ്റൽ ബോർഡ് സ്ഥാപിക്കുകയും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ആദ്യബാച്ചിലെ കുട്ടികൾക്കു ഐഡൻറ്റിറ്റി കാർഡുകൾ നൽകി. കെെറ്റ്സ് വൽകിയ മൊഡ്യൂളിൻെറയും പരിശീലനത്തിൻെറയും അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ചകളിലും നാലു മുതൽ അഞ്ചു മണിവരെ കെെറ്റസ് അംഗങ്ങൾക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ മേഖലകളെകുറിച്ച് പരിശീലനം നൽകി വരുന്നു. കോഴ്സ് സിലബസുമായി ബന്ധപ്പെട്ട് ക്യാമ്പുകളും വിദഗ്ധരുടെ ക്ളാസുകളും കെെറ്റ് അംഗങ്ങൾക്കു ലഭ്യമാക്കി. ബാച്ച് ഒന്നിലെ തെരഞ്ഞെടുത്ത അംഗങ്ങൾക്കു ഉപജില്ല, ജില്ല തലക്യാമ്പുകളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ബാച്ച് ഒന്നിലെ അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.

2019 -2020 അദ്ധ്യയനവർഷത്തെ ലിറ്റിൽ കെെറ്റ്സിൻെറ രണ്ടാം ബാച്ചിൻെറ പ്രവർത്തനങ്ങളും മൊഡ്യൂൾ പ്രകാരം നടക്കുകയുണ്ടായി. 2019 ജൂൂലെെമാസത്തിൽ ബാച്ച് രണ്ടിൻെറ നേതൃത്വത്തിൽ സെെബർ ക്രെെമിനെ കുുറിച്ചു പവർപോയിൻെറു പ്രസൻേറഷൻ തയ്യാറാക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ അമ്മമാർക്കു ക്യു.ആർ.കോഡ് സ്കാനിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ക്ലാസ് വിദഗ്ധരുടെ മേൽനോട്ടത്തിൽ നടത്തുകയും പരിശീലനം നൽകുകയും ചെയ്തു. 2019 ബാച്ചിൻെറ ഡിജിറ്റൽ മാഗസിൻ കാണാൻ

ഡിജിറ്റൽ മാഗസിൻ 2019

2022-23 അധ്യയനവർഷം

                    കേരള ഇൻഫ്രാസ്റ്റ്‌സർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ  ഏറ്റവും വലിയ ഐ .ടി കൂട്ടായ്മയായ   ലൈറ്റ്‌ലെ കൈറ്റ്സിന്റെ  2022- 23 വർഷത്തെ പ്രവർത്തനം നമ്മുടെ സ്കൂളിൽ ജൂൺ  മാസം മുതൽ  തന്നെ ആരംഭിച്ചു .  ജൂലൈ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ൪൦ കുട്ടികളെ തെരഞ്ഞെടുക്കുകയും ഇവർക്ക് സതീഷ് സർ , ലിസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പ്രീലിമിനാരി ക്യാമ്പ് നടത്തുകയും ചെയ്തു . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും YOUNG INNOVATORS പ്രോഗ്രാം ബോധവൽക്കരണ പരിശീലനം   നടത്തുകയുണ്ടായി .ഡിസംബറിൽ   നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത 8 കുട്ടികൾ ഉപജില്ലക്യാമ്പിൽ പങ്കെടുക്കുകയും മികവ് തെളിയിച്ച സച്ചിൻ .എസ് , അബ്‌ദുള്ള .യു   എന്നീ കുട്ടികൾക്ക് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു .