ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വേണ്ടി സ്കൂൾ മെസ്സേജിങ് സിസ്റ്റം , എല്ലാ റൂട്ടിലേയ്ക്കും വാഹന സൗകര്യം ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസുകൾ ,ഹൈടെക് ക്ലാസ്സ്മുറികൾ , വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,ഉച്ചഭക്ഷണ പദ്ധതി ,ലൈബ്രറി ,എസ് പി സി , എൻ സി സി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് . സ്കൂളിന് വിശാലമായ കളിസ്ഥലം വാങ്ങുന്നതിനായി ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ 60 ലക്ഷം രൂപ നീക്കിവയ്ക്കാൻ മുൻകൈയെടുത്ത ബഹു . എം .എൽ .എ ശ്രീ ഐ ബി സതീഷ് നു ഹൃദയമായ നന്ദി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ്‌കുമാർ അനുവദിച്ചു നൽകിയ 30 ലക്ഷം രൂപ ഉപയോഗിച്ച് ക്ലാസ് മുറികൾ ടൈൽ പാകുകയും ,ടവർ നിർമ്മിക്കുകയും ,ഇന്റർലോക്ക് ഇടുകയും ചെയ്തു . കൂടാതെ 24 ലക്ഷം രൂപ ഉപയോഗിച്ച് ടോയിലറ്റ് ബ്ലോക്ക് നിർമ്മിക്കുകയും 5 ലക്ഷം രൂപ ഉപയോഗിച്ച് ക്ലാസ് റൂം പെയിന്റിങ്‌സ് ജോലികൾ പൂർത്തിയാക്കി .കൂടാതെ ജില്ലാപഞ്ചായത്തു പ്രസിഡന്റ് അനുവദിച്ച 10KW സോളാർ പ്ലാന്റ് , ശ്രീ ഐ ബി സതീഷ് എം എൽ എ അനുവദിച്ച 8KW സോളാർ പ്ലാന്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു . ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 5 ലക്ഷം രൂപ ശുചിമുറി നിർമ്മാണത്തിനായി അനുവദിച്ചു നൽകിയ ആമച്ചൽ ബ്ലോക്ക് മെമ്പർ ശ്രീമതി സരള ടീച്ചറെ നന്ദിയോടെ ഓർക്കുന്നു . സംസ്ഥാന സർക്കാരിന്റെ എസ് എസ് കെ ഫണ്ട് പത്തു ലക്ഷം രൂപ ഉപയോഗിച്ചും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നടന്നു വരുന്ന പ്രീ പ്രൈമറി നവീകരണം (സ്റ്റാർസ് പദ്ധതി ) പൂർത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നമ്മുടെ സ്കൂളും എത്തും . ബഹു .ഹെഡ്മിസ്ട്രസ് നീനാകുമാരിയുടെ മേൽനോട്ടത്തിൽ സേവന സന്നദ്ധരായ ഒരുകൂട്ടം അദ്ധ്യാപകരുടെയും സുശക്തമായ പി ടി എ , എസ് എം സി ,എം പി ടി എ മമ്മിറ്റികളുടെയും ഇടപെടലുമാണ് ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തി പകരുന്നത് .