ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/വിശപ്പും ഭക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പും ഭക്ഷണവും

ഒരു വലിയ ആൽമരത്തിൽ ഒരു അമ്മക്കിളിയും മൂന്ന് കുഞ്ഞിക്കിളികളും ഉണ്ടായിരുന്നു. ഒരു ദിവസം അമ്മക്കിളി ഇരയുമായി വരുമ്പോൾ നടക്കുന്ന ആ കാഴ്ച കണ്ടു.ഒരു പാമ്പ് തന്റെ കുഞ്ഞിങ്ങളിൽ ഒന്നിനെ വായിലാക്കാൻ ഒരുങ്ങുന്നു. "ഹയ്യോ......എന്റെ കുഞ്ഞുങ്ങളെ കൊല്ലരുതേ" -അമ്മക്കിളി കരഞ്ഞു പറഞ്ഞു.ഇതുകേട്ട് പാമ്പ് പറഞ്ഞു, “ചങ്ങാതി, എന്റെ കുഞ്ഞുങ്ങൾ ക്കുവേണ്ടിയാണ് ഞാൻ ഇതു ചെയ്യുന്നത് . അവർ വിശന്നുക്കരയുമ്പോൾ എനിക്കിത് ചെയ്യാതെ വയ്യ.” -പാമ്പ് പറ‍ഞ്ഞതുകേട്ട് കുഞ്ഞിക്കിളി കരഞ്ഞു. അമ്മക്കിളിയെ സമാധാനിപ്പിച്ചുകൊണ്ട് കുഞ്ഞിക്കിളി പറഞ്ഞു , “അമ്മേ, ഞങ്ങൾക്ക് വിശക്കുന്നതുപോലെ യാണ് ഈ പാമ്പിന്റെ കുഞ്ഞുങ്ങൾക്കും വിശക്കുന്നത്. ഞങ്ങൾ വിശന്നുക്കരയുമ്പോൾ അമ്മ സങ്കടപ്പെടുന്നത് പോലെതന്നെയാണ് ഈ പാമ്പും സങ്കടപ്പെടുന്നത് .അതിനാൽ പാമ്പിൻ കുഞ്ഞുങ്ങളുടെ ആഹാരം ആകുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.മറ്റുള്ളവ‍ ർക്ക് നന്മ ചെയ്യുന്നതിനല്ലേ ജീവിതത്തിലെ മഹത്വം.” കുഞ്ഞിക്കിളികളുടെ വാക്കുകൾ കേട്ടപ്പോൾ പാമ്പിന്റെ മനസ്സലിഞ്ഞു.അതിനെ സ്വതന്ത്രമാക്കീട്ട് പാമ്പ് പറഞ്ഞു, “കുഞ്ഞിക്കിളി ഇത്രെയും നന്മയുള്ള നിന്നെ എന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി നൽകിയാൽ അത് ഞാൻ ചെയ്യുന്ന വലിയ തെറ്റാകും!” -ഇത്രയും പറഞ്ഞ് പാമ്പ് തന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ മറ്റെന്തെങ്കിലും വഴി കിട്ടുമോ എന്നു തിരക്കി യാത്രയായി.

ആരതി എം എസ്
9 B ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കഥ