2014-15 അധ്യയന വർഷത്തിലെ ലെ വാർഷിക റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ 

പി റ്റി എ ജനറൽബോഡി

2014-15 അധ്യയന വർഷത്തിലെ വാർഷിക ജനറൽബോഡി യോഗം 2014 ഡിസംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . പി റ്റി എ പ്രസിഡണ്ട് ശ്രീ കെ ദിലീപ്കുമാറിന്റെഅധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തു അംഗം ശ്രീ ജി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു .

അക്കാദമിക മികവുകൾ

2014-15 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം നേടുന്നതിന് വേണ്ടി അടിയന്തിരമായി നൈറ്റ് ക്ലാസ്സുകൾആരംഭിക്കുകയും തുടർ ഫലമായി 100% വിജയം കൈവരിക്കുകയും ചെയ്തു .

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ശേഷി വർധിപ്പിക്കുന്നതിന് വേണ്ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് സ്കൂളിൽ നടത്തി വരുന്നു .

സിവിൽ സർവീസ് കോച്ചിങ് ക്ലാസുകൾ

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടത്തി വരുന്ന സിവിൽ സർവീസ് കോച്ചിങ് ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്ന് 7 കുട്ടികൾ പങ്കെടുത്തു വരുന്നു.

സ്കൂൾ പാർലമെന്റ്

2014-15 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്കൂൾ ചെയർ പേഴ്സൺ ആയി കുമാരി എസ് ജിഷയെയും സ്കൂൾ ലീഡർ ആയി മാസ്റ്റർ എ ജി ജിജോയെയും തെരഞ്ഞെടുത്തു.

ഇംഗ്ലീഷ് ക്ലാസ്

ആറ്റിങ്ങൽ ഗവ കോളേജിലെ സർവീസിൽ നിന്നും വിരമിച്ച ഡോ.ബീന ഗോപിനാഥ്‌ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് "pronounciation"എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് വിജ്ഞാനപ്രദവും ഉപകാരപ്രദവുമായിത്തീർന്നു.

ലയൺസ് ക്ലബ്

ലയൺസ് ക്ലബ് ന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ കണ്ണ് പരിശോധിക്കുകയും 56 കുട്ടികൾക്ക് കണ്ണട നൽകുകയും ചെയ്തു .

ബോധവത്കരണ ക്ലാസുകൾ

കുട്ടികളിലെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും പരീക്ഷയെ കുറിച്ചുള്ള പേടി മാറുന്നതിനും വേണ്ടി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു