ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/കളിയാക്കലുകളെ അതിജീവിച്ച കുട്ടി

കളിയാക്കലുകളെ അതിജീവിച്ച കുട്ടി

കളിയാക്കലുകളെ അതിജീവിച്ച കുട്ടി ഒരിടത്ത് നഴ്സറി തൊട്ട് പഠിക്കുന്ന രണ്ട് കൂട്ടുകാരികൾ ഉണ്ടായിരുന്നു.അവർ പഠിച്ചു കൊണ്ടിരുന്ന സ്കൂൾ അവർക്ക് ഇഷ്ടമായിരുന്നു.എന്നാൽ നാലാം ക്ളാസ് വരെ മാത്രമേ അവർക്ക് ആ സ്കൂളിൽ പഠിക്കാൻ കഴിഞ്ഞുള്ളു.പുതിയ സ്കൂളിൽ ചെന്നപ്പോൾ അവർ ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ടു.അവളെ പരിചയപ്പെട്ടപ്പോൾ ആ കുട്ടിയുടെ പേര് ഗായത്രിയാണെന്ന് മനസിലായി.അവളുടെ വേഷം തന്നെ ദരിദ്രമായിരിന്നു.അവളുടെ അടുത്ത് ലക്ഷ്മി എന്ന് പേരുള്ള ഒരു പെൺകുട്ടി നിന്നു.ഗായത്രി അഹങ്കാരിയാണെന്ന് അവൾ അവരോട് പറഞ്ഞു.അവർ ലക്ഷ്മിയെ എതിർത്തു.അഞ്ചാം ക്ലാസിൽ അവർ മൂന്നു പേരും സുഹൃത്തുക്കളായി.ഗായത്രി വണ്ണവും പൊക്കവുമുള്ള കുട്ടിയായിരുന്നു.പതിയെ പതിയെ അവർ രണ്ട് പേരും അവളെ വെറുത്തു.അവളുടെ വണ്ണം കാരണം ക്ലാസ്സിൽ മാത്രമല്ല സ്കൂളിലും ഏറെ കളിയാക്കപ്പെട്ടു.അതൊന്നും കാര്യമാക്കാതെ അവൾ നന്നായി പഠിച്ചു.പരീക്ഷയ്ക്കൊക്കെ അവൾക്കായിരുന്നു ഉയർന്ന മാർക്ക് . ഒരു ദിവസം ക്ലാസിൽ കയറി വന്ന അവളെ എല്ലാവരും കളിയാക്കുന്നത് കണ്ട ‍ടീച്ചർ വരെ ചിരിച്ചു.ആ വാശിയിൽ നന്നായി പഠിച്ച് അവൾ സ്കൂളിന് അഭിമാനമായി മാറി.കളിയാക്കിയവർ അവളെ പുകഴ്ത്തി. സൗന്ദര്യത്തിനുംആർഭാ‍‍ ടത്തിനും അല്ല അറിവിനാണ് അംഗീകാരംലഭിക്കുന്നത് .’’

അഭയ
9 B ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ