ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവീസ് സ്കീം
ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനമാണ് എൻ എസ് എസ് . വർഗ്ഗ വർണ്ണ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് തുല്യ അവസരങ്ങൾ നൽകി വിദ്യാത്ഥികളോടൊപ്പം സഞ്ചരിക്കുന്നു. NOT ME BUT YOU എന്ന വലിയൊരു ആശയം ഉൾക്കൊണ്ട് സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികാസം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു. പാഥേയം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം വയോജനകേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്ക് പൊതിച്ചോറ്, നിത്യോപയോഗ സാധനങ്ങൾ എന്നിവ നൽകിവരുന്നു. ലോക പ്രകൃതി സംരക്ഷണ ദിനാചരണം പ്രമാണിച്ച് "തളിർക്കട്ടെ പുതുനാമ്പുകൾ" പദ്ധതി ആവിഷ്കരിച്ചു. ഉപജീവനം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങൾ വാങ്ങി സ്കൂൂളിലെ തന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടിയുടെ വീട്ടിൽ എത്തിച്ചു. പുസ്തക തണൽ പദ്ധതി പ്ലസ് ടു കുട്ടികളുടെ ടെക്സ്റ്റ് ബുക്സ് പ്ലസ് വൺ കുട്ടികൾക്ക് നൽകി നടപ്പിലാക്കി. 2022-23 വർഷത്തിൽ രണ്ട് സപ്തദിന സഹവാസ ക്യാമ്പുകൾ സംഘടിക്കപ്പെട്ടു. എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ച് "ഫ്രീഡം വാൾ" ഉദ്ഘാടനം 19 ആം വാർഡിലെ അംഗൻവാടിയിൽ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തിൾ കണ്ണികൾ എന്ന തെരുവുനാടകം മലയിൻകീഴ് ജംഗ്ഷനിൽ അവതരിപ്പിച്ചു. എൻഎസ്എസ് കുട്ടികൾ മനുഷ്യചങ്ങലയിൽ ലഹരിവിരുദ്ധ അണിചേരുകയും തുടർന്ന് മലയിൻകീഴ് ജംഗ്ഷനിൽ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു.