ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


രോഗം പ്രതിരോധിക്കുന്നതിന് വേണ്ടി നാം കുറച്ചു മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. രോഗങ്ങൾ ശുചിത്വമില്ലായിമ കൊണ്ടാണ് ഉണ്ടാകുന്നത്. നമ്മുടെ പരിസ്ഥിതി ശുചിത്വമാക്കിയാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. വീടിനു ചുറ്റും പ്ലാസ്റ്റിക് കത്തിക്കുന്നത് കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറച്ചാൽ പല രോഗങ്ങളിൽ നിന്നും രക്ഷനേടാം പ്രകൃതി നമുക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. പ്രകൃതിയുടെ മേൽ മനുഷ്യർ വളരെ വലിയ സമർദ്ദമാണ് ചെലുത്തുന്നത്. എന്നാൽ അതു ദോഷകരമായ ഫലങ്ങളാണുണ്ടാക്കുന്നത്. പരിസ്ഥിതിയെ പരിപാലിക്കുന്നതിൽ പരാജയപ്പെടുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നാം നമ്മളെ തന്നെ പരിപാലിക്കുന്നില്ല എന്നാണ്. മനുഷ്യരുടെ പെരുമാറ്റമാണ് പല കാലത്തും രോഗങ്ങൾ മനുഷ്യരിലേക്ക് വ്യാപിക്കുന്നതിന് കാരണമാകുമെന്ന് ശാത്രജ്ഞൻമാർ പറയുന്നു. അതുകൂടാതെ തന്നെ നമ്മുടെ പരിസ്ഥിതിയെ ശുചിത്വമില്ലായിമയാകുന്ന മറ്റൊരു കാര്യമാണ് പലവിധ ദ്രാവകങ്ങൾ പുറപ്പെടുന്ന വലിയ വലിയ കെട്ടിടങ്ങൾ പണിതുയർത്തി അതിലുള്ള മലിനീകരണം കാരണം പലവിധ രോഗങ്ങൾ വരാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ നാം ഇപ്പോൾ ഒരു ഉദാഹരണം നോക്കിയാൽ. നമ്മുടെ ലോകം ഇപ്പോൾ നേരിടുന്ന വലിയൊരു രോഗമാണ് കൊറോണ. ഈ രോഗത്തെ ലോകം അറിയപ്പെടുന്നത് കോവിഡ് 19 എന്നാണ്. എന്നാൽ ഈ രോഗം ആദ്യമായി വന്നത് ചൈനയിലെ വുഹാനിലാണ്. ഈ രോഗം ചൈനയിലെ പരിസ്ഥിതിയുടെ പെരുമാറ്റം മൂലമാണ്. പ്രകൃതിയെ മനുഷ്യർ നശിപ്പിക്കുമ്പോൾ അവർ അവർക്ക് തന്നെ നാശം വിതക്കുന്നു. വീടും പരിസരവും എന്നും വൃത്തിയായാൽ നാം നമ്മെ തന്നെ ശുചിത്വമാകുന്നു എന്നാണ്. രോഗങ്ങൾ ഒരിക്കലും തനിയെ ഉണ്ടാകുന്നില്ല. മനുഷ്യരായ നമ്മൾ തന്നെയാണ് ഓരോ രോഗത്തെയും ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ഇങ്ങനെയുള്ള രോഗങ്ങൾ കുറഞ്ഞാൽ മരണസാധ്യധ ഉയരുന്നത് കുറയ്ക്കാൻ സാധിക്കും. രോഗത്തിന്റെ പ്രധാന ലക്ഷ്യം മനുഷ്യരെ കൊല്ലുക എന്നാണ്. ഇവ ഇല്ലാതാകാൻ മനുഷ്യരായ നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. രോഗത്തെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അവ നിറവേറ്റിയിലെങ്കിൽ ഇതുപോലെയുള്ള ഓരോരോഗങ്ങളും നമ്മെ പിടിപെടും. അത് ഒഴുവാകേണ്ടത് നമ്മുടെ കടമയാണ്. നാം രോഗത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം;

  • നാം വീടും പരിസരവും എന്നും ശുചിയാക്കി വയ്ക്കുക
  • കൈ കാലുകൾ എപ്പോഴും വൃത്തിയാക്കുക
  • സോപ്പ് ഉപയോഗിച്ചോ മറ്റോ കൈകൾ കഴുകുക
  • നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ ആരോഗ്യമുള്ളതായിരിക്കുക അവ മൂടി സൂക്ഷിക്കുകയും ചെയ്യുക
  • പരിസരത്തു മാലിന്യങ്ങൾ ഇടാതെ നോക്കുക
  • നമ്മൾ ചുമക്കുമ്പോഴും തുമുമ്പൊഴും തൂവാല ഉപയോഗിക്കുക
  • പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക
  • പ്ലാസ്റ്റിക് ഉപകരണങ്ങൾ പരിസരത്ത് വലിച്ചെറിയാതിരിക്കുക
  • ഭൂമിയിലെ പച്ചപ്പുകൾ നശിപ്പിക്കാതിരിക്കുക
  • നമ്മൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴുകി കഴിക്കുക
രോഗത്തെ പ്രതിരോധിക്കാൻ ഈ മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ് . ഇവ എല്ലാം കൊണ്ടും നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയും

അമീന ഷിറിൻ
9C ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം