ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മനോഹരി

നമുക്ക് പ്രകൃതിയിലേക്ക് ഒന്ന് കൺതുറക്കാം.എത്ര മനോഹരിയാണ് അവൾ.പൂക്കളും പുഴകളും, പൂമ്പാറ്റകളും നദികളും, കടലും കായലും, കുന്നും നീരുറവകളും, പിന്നെ ഇവയ്ക്കെല്ലാം മോടികൂട്ടാൻ മാറി മാറി വരുന്ന ആറു ഋതുക്കളും.ഇവയാൽ മനോഹരിയായ ഒരു കൊച്ചു സുന്ദരി.അതുകൊണ്ടാണ് പ്രശസ്തകവിയായിരുന്ന വയലാർ പാടിയത്"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്രധനുസ്സിൽ തൂവൽ കൊഴിയും തീരം, ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജൻമം കൂടി".കിഴക്കുദിക്കുന്ന സൂര്യന്റെ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന നെൽകതിരും,കൊന്നയും,പിന്നെ പല നിറത്തിലുള്ള ചിത്രശലഭങ്ങളും തുമ്പികളും പ്രകൃതിയെ തന്നെ മനോഹരമാക്കി തീർത്തിരുന്ന ഒരു കാലം. എന്നാൽ മാനവരാശിയുടെ കൈകടത്തലും,അത്യാർത്തിയും, കറുത്ത കൈകളും പ്രകൃതിയെ മലിനപ്പെടുത്തിയിരിക്കുന്നു. പുഴകളും, കടലും, കായലും ഇന്ന് മലിനമായിരിക്കുന്നു.സ്വാർത്ഥതയ്ക്ക് വേണ്ടി കെട്ടി പടുത്തുയർത്തിയ ഫാക്റ്ററികളിലെ വിഷം മനുഷ്യർ ജലാശയങ്ങളിലേക്ക് ഒഴുക്കിയും ഓരോ ജലാശയത്തെയും നശിപ്പിക്കുകയാണ്. പത്തു കിണർ ഒരു കുളത്തിന് തുല്യം, പത്തു കുളം ഒരു തടാകത്തിനു തുല്യം,പത്തു തടാകത്തിനു ഒരു പുത്രൻ തുല്യം, പത്തു പുത്രന്മാർക്ക് ഒരു മരം തുല്യം. ഒരു മരം വെട്ടുമ്പോൾ പത്തു തൈ നടുക എന്ന് പറയുന്നതും അത് കൊണ്ടാണ്. എന്നാൽ മരം വെട്ടാൻ കണ്ടെത്തുന്ന സമയം തൈ നടാൻ കണ്ടെത്തുന്നില്ല എന്നതാണ് വാസ്തവം. ഓരോ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് തൈകൾ നടുവാൻ വേണ്ടി മാത്രമല്ല,നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താൻ കൂടി വേണ്ടിയാണ്.മരമുള്ളിടത്തെ മഴപെയൂ എന്ന് പറയുന്നത് വെറുതെയല്ല.കാടുവെട്ടി വീടുണ്ടാക്കി,മലകൾ ഇടിച്ച് പാടങ്ങൾ നിരത്തി, നദികളിൽ നിന്നും മണലുവാരി, ഓരോന്നായി നശിപ്പിച്ച് മുന്നോട്ട് കുതിക്കുന്ന മനുഷ്യർ. ഒടുവിൽ കാലാവസ്ഥ മാറി, തുലാവർഷം,ഇടവപ്പാതി എല്ലാം താളം തെറ്റി.വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരൻ പണ്ട് പറഞ്ഞതും അതാണ്."ഓരോ ജീവിക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്, നമ്മൾ അവയെ ശല്യപ്പെടുത്താതിരുന്നാൽ മതി".എന്നാൽ ഇന്ന് ഒരു പെരുച്ചാഴിയെയോ പാമ്പിനെയോ കണ്ടാൽ അടിച്ചുകൊല്ലുന്ന അവസ്‌ഥ. അന്ന് നമ്മൾ ഓർത്തില്ല, പ്രകൃതിക്കും പ്രതികരിക്കാൻ കഴിയുമെന്ന്. അതാണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്. പ്രളയവും, ഓഖിയും,നിപ്പയും,ഇപ്പോഴിതാ കൊറോണയും.അന്ന് നമ്മൾ പ്രകൃതിയെ കരയിപ്പിച്ചു നമ്മൾ ചിരിച്ചു. ഇന്ന് നമ്മൾ കരയുന്നു പ്രകൃതി ചിരിക്കുന്നു. ലക്ഷക്കണക്കിന് വീടുകൾ, ജീവനുകൾ,കൂട്ടി കൂട്ടി ചേർത്തു വച്ച പണത്തിനുപോലും മനുഷ്യനെ രക്ഷിക്കാൻ കഴിഞ്ഞില്ല.അന്ന് പ്രകൃതി നിസ്സഹായനായതുപോലെ ഇന്ന് മനുഷ്യനും നിസ്സഹായരാവുകയാണ്.ഇനിയും മാറിയില്ലെങ്കിൽ, മനുഷ്യൻ നിർമ്മിച്ചതൊക്കെ പ്രകൃതി തന്നെ നശിപ്പിക്കും............. ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള സമയമാണിത്....മാറ്റേണ്ടത് പ്രകൃതിയെയല്ല നമ്മളെയാണ്. ഹരിതവർണ്ണമായ പ്രകൃതിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാം.പ്രകൃതിയാണ് നമ്മുടെ അമ്മ, സ്വന്തം അമ്മയെ സംരക്ഷിക്കേണ്ടത് ഓരോ മക്കളുടെയും കടമയാണ്..... നല്ലത് പ്രവർത്തിക്കാം......

ARJUN V R
8C ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം