ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഒളിംപിക് ഡേ (ജൂൺ 22)

ജൂൺ 22ന് ഒളിംപിക് ഡേയോടനുബന്ധിച്ച് ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ഹോക്കി ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ജൂൺ 23 ന് കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന് നമ്മുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവീയം ഗ്രൗണ്ട് മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള നടത്തിയ കൂട്ടയോട്ടത്തിൽ 60 വിദ്യാർത്ഥികൾ പങ്കെടുത്തു.

കേരള സ്കൂൾ ഒളിംപിക്സ് (ജൂലൈ 9)

കായിക മേളയോടാനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം പി ടി എ പ്രസിഡന്റ്‌ ശ്രീ സതീഷ് സർ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടത്തി സമ്മാന വിതരണവും ചെയ്തു.ഇക്കൊല്ലത്തെ സ്കൂൾ ഒളിപിക്‌സ് നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ ശ്രീ രാജ്മോഹനൻ ഉത്‌ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീ സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി പി ഓ ശ്രീ ബെൻ രജി ,സ്റ്റാഫ് സെക്രട്ട സർ ശ്യാം സർ ,ഹെഡ്മിസ്ട്രസ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ ടീച്ചർ നന്ദി അറിയിച്ചു ........