ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക

പ്രകൃതിയിലേക്ക് മടങ്ങുക

പ്രകൃതിയിലേക്ക് മടങ്ങുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് അല്ലാതെ നശിപ്പിക്കുക എന്ന് അല്ല. പ്രക്യതി അമ്മയാണ് അമ്മയെ ഉപദ്രവിക്കരുത് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധ ജലവും ഫലങ്ങളും ഭക്ഷ്യധാന്യങ്ങളും നമുക്കായി പരിസ്ഥിതി മാററി വെയ്ക്കുന്നു. മലിനീകരണത്തിന് എതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുന്ന താണ് പ്രകൃതിയുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. ഭൂമിയെ സുരക്ഷിതത്വവും ഭദ്രതയും ഉറപ്പുവരുത്താതിരിക്കുമ്പോൾ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് പരിസ്ഥിതിയെ കഴിയാവുന്നത്രവിധം ദോഷകരമായി ബാധിക്കാതെ ഭൂമിയെ സംരക്ഷിക്കണം .മനുഷ്യൻ ചെയ്തു വരുന്ന സാങ്കേതിക കൃഷിരീതിയും അശാസ്ത്രീയ വികസന പ്രവർത്തനങ്ങളുടെയും ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാക്കും. അതുകൊണ്ട് തന്നെയാണ് അമിതമായ ചൂട് ,ജലക്ഷാമം ,കാലവസ്ഥ വ്യതിയാനം, ജൈവ വൈവിദ്ധ്യ ശേഷണം ,തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഉദാഹരണത്തിന് ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിനു കാരണം അന്തരീക്ഷത്തിലെ കാർബ ൺ ഡൈ ഓക്സൈഡ് വർദ്ധിക്കുന്നതു കൊണ്ടാണ്. അതു കുറക്കുന്നതിനായി മരങ്ങൾ ആവിശ്വമാണ്. മരങ്ങൾ ഇല്ലാതാകുമ്പോഴാണ് കാർബൺ ഡൈ ഓക്സൈഡ് കുറയാതിരിക്കുകയും അത്തരീക്ഷത്തിൽ ചൂട് കൂടുന്നത്. ഭൂമിയെ സുരക്ഷിതത്വവും ഭദ്രതയുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും ഒരു ഹരിതകേന്ദ്രമാക്കി വരും തലമുറയ്ക്ക് കൈമാറേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലീനീകരണത്തിന് വിധയമാകുകയാണ്. അതുപോലെ തന്നെ ആളുകൾ എല്ലാം നഗരങ്ങളിൽ തിങ്ങി പാർക്കുന്നത് കടുത്ത ജലക്ഷാമത്തിനും ശൂചികരണത്തിനും കാരണമാകും. അതോടെപ്പം ഏറെ ആരോഗ്യ പ്രശ്നങ്ങളും വന്നു ചേരും. അതു കൊണ്ടു തന്നെ മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കുന്ന വിധം മാരകരോഗങ്ങൾ പിടിപെടും. നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിയ്ക്ക് വികസനം അനിവാര്യ ഘടകമാണ്. ഈ വികസനങ്ങൾ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമാക്കുന്നുണ്ട്. അതു കൊണ്ട് തന്നെ പരിസ്ഥി സംരക്ഷണത്തെ കഴിയുന്നത്ര ബാധിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ലോകത്തിൽ ഏറെ കൃഷിഭൂമി നാശത്തിന് വിധയമായി. അതു കൊണ്ട് പരിസ്ഥിതിയെ മനുഷ്യൻ തന്റെ ശത്രുവായി കണക്കാക്കുകയും പ്രകൃതി എന്ന മാതാവിനെ ഉപദ്രവിക്കുകയും ചെയ്യുന്നത്. എന്നിട്ടും പ്രകൃതി മനുഷ്യനു വേണ്ട ആവിശ്യങ്ങൾ നിറവേറ്റികൊടുക്കുന്നു. എന്നിട്ടും മനുഷ്യൻ പ്രകൃതിയെ മുൻ ശത്രുവായി വാഴ്ത്തിക്കുന്നത്. പ്രകൃതിയിലെ ഓരോ ഘടകങ്ങളും മനുഷ്യനായി സമർപ്പിക്കുമ്പോഴും മനുഷ്യൻ പരിസ്ഥിതിയുടെ 'സന്തുലനാ വസ്ഥ കോട്ട തട്ടുന്ന വിധം പ്രവർത്തക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ക്യഷി നാശം എന്ന വിപത്ത് വൻതോതിൽ ഉണ്ടാവുകയാണ്. മണ്ണിടിച്ചിൽ, മണ്ണെലിപ്പ്, വരൾച്ച, വനനശീകരണം, ജലക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ കാരണമാവുകയlണ്. ഇനിയെങ്കിലും നാം മറോണ്ടതുണ്ട്. മരങ്ങൾ വെച്ചുപിടിപ്പിക്കുകയും തടാകങ്ങളും ജലസ്രോതസുകളും സംരക്ഷിക്കുകയും അന്യം നിന്നുപോകുന്ന ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യണം. ജൈവ കീടിനാശീനികളും ജൈവ വളങ്ങളും ഉപയോഗിച്ച് കൃഷിയിൽ ഏർപ്പെടുക എന്നിവയും കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുക. പരിസ്ഥിതിയുടെ ആവാസ്ഥ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത വിധം വ്യവസായ പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടുകുക. പ്രകൃതി എന്ന അമ്മമതാവിനെ സംരക്ഷിച്ചു കൊണ്ട് വരും തലമുറക്കായി ഒരു ഹരിത ലോകം നമുക്ക് പണിതുയർത്താം. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് പ്രകൃതിയിലേക്കു മടങ്ങാം .എല്ലാവരും പ്രകൃതിയെ സ്നേഹിക്കൂ, അവരോട് ഇണങ്ങൂ.. ദൈവത്തിന്റെ വരദാനമായ പരിസ്ഥിതിയെ സംരക്ഷിക്കണം. ഉപദ്രവിക്കരുത്. ഇനി എന്തിന് പ്രകൃതിയോട് ക്രൂരത വേണ്ട. ഇനി ഇവയെ സംരക്ഷിക്കണം.

അഞ്ജന
8 എ ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം