ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/അക്ഷരവൃക്ഷം/അനുഭവം ഗുരു
അനുഭവം ഗുരു
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അപ്പു പഠിക്കാൻ ബഹുകേമനായിരുന്നു. അപ്പുവിന് സ്കൂളിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, അക്കു എന്നാണ് അവന്റെ പേര്. അക്കു മഹാ വഴക്കാളിയും സർവോപരി വ്യത്തിഹീനനുമായിരുന്നു. അവനെ നേർവഴിക്ക് കൊണ്ടുവരും എന്നൊരു വിശ്വാസം അപ്പുവിനു എന്നും ഉണ്ടായിരുന്നു. അതിനായി അവൻ ഒത്തിരി പരിശ്രമിച്ചു. ഒരു ദിവസം അപ്പു അക്കുവിനോട് പറഞ്ഞു " അക്കു നീ ഇങ്ങനെ വൃത്തിയില്ലാതെ നടക്കരുത് നാട്ടിൽ അസുഖങ്ങൾ പടർന്നു പിടിക്കുന്ന കാലമാണ്" അതൊക്കെ ഞാൻ സൂക്ഷിച്ചു കൊള്ളാം എന്ന് അക്കു ധികാരത്തോടെ മറുപടി നൽകി. കുറേക്കാലം കഴിഞ്ഞപ്പോൾ അക്കുവിന്
ഒരു രോഗം പിടിപെട്ടു. അപ്പു കുറെ പഴങ്ങളുമായി അക്കുവിനെ കാണാനെത്തി എന്നിട്ട് പറഞ്ഞു "അപ്പു ഞാൻ പലപ്പോഴും പറയാമായിരുന്നില്ലേ വൃത്തിയായി നടക്കണമെന്ന് ഇപ്പോൾ എന്തായി? ഇത് കുറച്ചു പഴങ്ങളാണ് ഇത് കഴിച്ചാൽ നിനക്ക് രോഗപ്രതിരോധശേഷി കിട്ടും പിന്നെ നിന്റെ ഭക്ഷണത്തിൽ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കാൻ മറക്കരുത്. ഇലക്കറികൾ കഴിക്കുവാൻ ഒട്ടും മടിക്കരുത്. വെള്ളം നന്നായി കുടിക്കണം. കൂടാതെ രണ്ടുനേരം കുളിക്കുവാനും കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കാനും മറക്കരുത്" അക്കു ഇതെല്ലാം കേട്ട് തലയാട്ടി." എന്നാൽ ഞാൻ പോകട്ടെ" അപ്പു അവിടെ നിന്ന് ഇറങ്ങി ഗുണപാഠം: വ്യക്തിശുദ്ധിയും പരിസരശുദ്ധിയും പാലിക്കണം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ