ഗവഃ യു പി സ്കൂൾ ,അമരാവതി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. 1940-46 കാലഘട്ടങ്ങളിൽ 6 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.1960-61 അധ്യായന വർഷത്തിൽ LPതലത്തിൽ മാത്രം 218കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.15 അദ്ധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. 1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു.