ശുചിത്വമല്ലോ നമ്മുടെയെല്ലാം
ആരോഗ്യത്തിന്നാധാരം
ശുചിത്വമില്ലേൽ നമ്മളെല്ലാം
രോഗികളാകും ഓർക്കേണം
വീടിന്നകവും പുറവും നമ്മൾ
വൃത്തിയായി കാക്കേണം
കൊതുകും കീടവും പെരുകാതെന്നും
വെള്ളക്കെട്ടുകൾ നീക്കേണം
ചപ്പും ചവറും കൂട്ടിയിടാതെ
ദിനവും ചുട്ടു നശിപ്പിക്കേണം
ആഹാരത്തിന് മുമ്പും പിമ്പും
കൈകൾ നന്നായ് കഴുകേണം
ഓമന മൃഗങ്ങൾക്കൊപ്പം ചേർന്ന്
ദിനവും നമ്മൾ കളിച്ചീടും, എന്നാൽ
ഓർക്കുക ശേഷം നമ്മൾ കുളിച്ച്
ശുചിത്വം പാലിക്കാൻ
ഒന്നിച്ചൊന്നായ് കൈകോർത്തിടാം
മനവും മേനിയും ശുചിയാക്കാം
ഒന്നിച്ചൊന്നായ് കൈകോർത്തിടാം
നാടും വീടും ശുചിയാക്കാം