ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകം തന്നെ കീഴടക്കി. അമേരിക്ക, ഇറ്റലി ,സ്പെയിൻ ,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ പടർന്ന് പിടിക്കുകയാണ്. ഇന്ത്യ നന്നായി കോറോണയെ പ്രതിരോധിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കേരളം പാവപ്പെട്ടവർക്കു വേണ്ടി കമ്മ്യൂണിറ്റി കിച്ചൻ സ്ഥാപിച്ചു. അങ്ങനെ പാവപ്പെട്ടവർക്കു എന്നും ഭക്ഷണം കഴിക്കാം. ജനത കർഫ്യൂ പാലിക്കണമെന്ന് ബഹുഃ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതെല്ലാവരും പാലിച്ചു. കൊറോണ വൈറസ് കൂടുതൽ പടരാതിരിക്കാൻ വേണ്ടി ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടി. കേരളം നന്നായി സഹകരിക്കുന്നുവെന്നും ശ്രീ നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 വന്നത് കേരളത്തിൽ ആണെങ്കിലും മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ തുരത്താൻ കഴിയുന്നുവെന്ന് ബഹുഃ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് അല്ലെങ്കിൽ കർചീഫ് ധരിക്കണം. പുറത്തിറങ്ങിയാൽ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. പുറത്തു പോയി വന്നാൽ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകണം. നമ്മൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം. നമുക്കുവേണ്ടി രാവും പകലും ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ജീവനക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും നമ്മൾ ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. നമ്മൾ മഹാമാരിയെ തുരത്തുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം