ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ അപ്പുവും കീടാണുവും

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും കീടാണുവും

ഒരിടത്ത് മഹാ വികൃതിയായ ഒരു കുട്ടിയുണ്ടായിരുന്നു.

അപ്പുവെന്നായിരുന്നു അവൻ്റെ പേര്.

അവൻ എപ്പോഴും വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം കളിക്കുമായിരുന്നു.

അവൻ്റെ ചേച്ചിയാണ് അമ്മു.

ഒരു ദിവസം അപ്പുവും അമ്മുവും കൂടി ഡോക്ടറും രോഗിയും കളിക്കുകയായിരുന്നു.

"വായ തുറക്കൂ.. പല്ലു നോക്കട്ടെ..." അപ്പു പറഞ്ഞു.

"ഇനി പനിയുണ്ടോ എന്ന്‌ നോക്കട്ടെ.. ശ്വാസം വലിച്ചുവിടു.." അപ്പു വീണ്ടും പറഞ്ഞു.

അമ്മു രോഗിയായി അഭിനയിച്ചു.

നിലത്തുണ്ടായിരുന്ന കീടാണു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കീടാണു ചിന്തിച്ചു.

"എങ്ങനെ ഇവരുടെ ഉള്ളിൽ കടക്കും?"

പെട്ടെന്ന് അപ്പു ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു:

"അയ്യോ വലിയ ഒരു മുറിവ്. മരുന്ന് വച്ച് കെട്ടണം. ഡോക്ടർ ഒരു തുണി എടുത്ത് കൊണ്ട് വരട്ടെ. എന്നിട്ട് മുറിവിൽ മരുന്ന് വച്ച് കെട്ടിത്തരാം. പേടിക്കണ്ട കേട്ടോ."

ഇത്രയും പറഞ്ഞുകൊണ്ട് നിലത്തു കിടന്ന തൂവാല എടുക്കാൻ ശ്രമിച്ചു.

ഇത് കേട്ടതും കീടാണു ആ തൂവാലയിലേക്ക് ചാടി കയറി.

"അത് മുഷിഞ്ഞ തൂവാല ആയതിനാൽ അതിൽ കീടാണു കാണും കുഞ്ഞുങ്ങളെ." അപ്പുവിൻ്റേയും അമ്മുവിൻ്റെയും അമ്മ പറഞ്ഞു.

എന്നിട്ട് വൃത്തിയുള്ള ഒരു തൂവാല അവർക്ക് കളിക്കാൻ കൊടുത്തു.

മുഷിഞ്ഞ തൂവാല സോപ്പുവെള്ളത്തിൽ മുക്കിവച്ചു.

ഇതുകണ്ട കീടാണു ജീവനും കൊണ്ട് പാഞ്ഞു.

കൂട്ടുകാരേ ഇതിൽ നിന്നും എന്ത് മനസിലാക്കി?

നമ്മൾ എപ്പോഴും വൃത്തിയായി ഇരിക്കണം.

കൈകാലുകൾ എപ്പോഴും വൃത്തിയായി കഴുകണം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

നമുക്ക് വൃത്തിയില്ലെങ്കിൽ നമ്മൾ പല രോഗത്തിനും അടിമകളാകും.

യദു എസ് എസ്
3 സി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ