ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യരും സസ്യങ്ങളും മൃഗങ്ങളും ആവസിക്കുന്ന ഇടമാണ് പരിസ്ഥിതി.ഇതു വൃത്തിയോടുകൂടി സൂക്ഷിക്കുക എന്നതു നമ്മുടെ ഉത്തരവാദിത്തമാണ്.ശുദ്ധവായു ലഭിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.അശുദ്ധവായു നിറഞ്ഞ അന്തരീക്ഷം സമൂഹത്തിൽ പലതരം രോഗങ്ങൾ പരത്താൻ ഇടവരും. സാങ്കേതിക വിദ്യയുടേയും വ്യവസായങ്ങളുടേയും ഉപയോഗം വർദ്ധികൊണ്ടിരിക്കുമ്പോൾ പരിസ്ഥിതിയിൽ മലിനീകരണത്തിൻ്റെ അളവും വർദ്ധിച്ചു കൊണ്ടിരിക്കും .അതിൻ്റെ പ്രത്യാഘാതങ്ങൾ നാം ആണ് അനുഭവിക്കേണ്ടി വരിക.നമ്മുടെ ചുറ്റുപാടും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയാണെങ്കിൽ നല്ല വായു പരിസരത്ത് സൃഷ്ടിക്കപ്പെടുവാൻ സഹായകമാകും .അതിലൂടെ ആരോഗ്യകരമായ ഒരന്തരീക്ഷം സംജാതമാകുകയും ചെയ്യും.അത്തരത്തിൽ സമൂഹ സേവനത്തിൽ ഭാഗഭാക്കാകുവാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

STAY HOME , STAY SAFE

ആദർശ് ആർ
6 B ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം