ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/പരിസരശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുദ്ധി

പരിസ്ഥിതി അഥവാ പ്രകൃതി എന്നത് ഈശ്വരൻ അറിഞ്ഞു തന്ന ഒരു വരദാനം ആണ്.ഇൗ പരിസ്ഥിതിയെ നശിപ്പിക്കാൻ നമുക്ക് ആർക്കും അവകാശം ഇല്ല. മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പരിസ്ഥിതിമലിനീകരണം അതിലധികം ഭയാനകമായ രൂപംപ്രാപിച്ചിരിക്കയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പമുണ്ടാകും. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടും. എന്നാൽ, ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്നുപിടിക്കും. വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവമാലിന്യങ്ങളിൽനിന്ന് ജൈവവളമുണ്ടാക്കാം. അത് കൃഷിക്ക് അത്യന്തം ഗുണകരമാണ്.

എന്റെ ഇന്ത്യ, ശുദ്ധ ഇൻഡ്യ .. നമ്മുടെ വീടുകൾ പോലെ ഞങ്ങളുടെ വീടുകൾ വൃത്തിയാക്കുന്നു പക്ഷേ റോഡുകൾ, സ്റ്റേഷനുകൾ, മാർക്കറ്റുകൾ, പല പൊതുസ്ഥലങ്ങൾ തുടങ്ങിയവയെക്കുറിച്ചോ .. അവരും ഞങ്ങളുടെ സ്വന്തമാണ് .. നമ്മൾ ഇൻഡ്യക്കാരാണ്, ഇൻഡ്യയിലെ എല്ലാം നമ്മുടെ സ്വന്തം നമ്മൾ അവരെ വൃത്തിയാക്കുന്നുവെന്നതിൽ നാം ശ്രദ്ധിക്കണം ... പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവിതലമുറയ്ക്കും ലഭിക്കും.

ഹന്ന ബിറ്റു
5 B ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം