ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരക തുല്യമാണ്. ആരോഗ്യം ഒരു മനുഷ്യന്റെ വ്യക്തിത്വത്തെയും നിലനിൽപ്പിനെയും പ്രതിപാദിക്കുന്നു. ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ മനുഷ്യന്റെ കരുത്ത്. ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീന മായ സാഹചര്യങ്ങളാണ്. ഒരു വ്യക്തിക്ക് വീട് ,പരിസരം , ഗ്രാമം , നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ്. ശരീര ശുചിത്വത്തിനും വീടിനുള്ളിലെ ശുചിത്വത്തിനും കേരളീയർ പൊതുവെ മുൻപന്തിയിലാണ്. പക്ഷേ പരിസര ശുചിത്വത്തിൽ കേരളീയർ വളരെ മടിയരാണ്.നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എടുത്തു നോക്കാം .കോവിഡ് 19 കാര്യത്തിൽ ലോകവും രാജ്യവും ഭയചകിതരായി വലയുന്നു . ഈ രോഗത്തെ തടയുന്നതിന് വേണ്ടത് രോഗ പ്രതിരോധശേഷിയും ആരോഗ്യവും ആണ്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ ശുചിത്വം തന്നെ പ്രതിരോധ മാർഗം. നാം പാർക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെവിടെയോ അതാണ് നമ്മുടെ ലോകം. പരിസരങ്ങളും പാരമ്പര്യങ്ങളും ആണ് ഈ ലോകത്തെ സൃഷ്ടിക്കുന്നത്. അതുകൊണ്ട് പരിസരവും ശരീരവും വീടും വൃത്തിയാക്കുക. ശുചീകരണത്തിന് അഭാവമാണ് പല രോഗങ്ങൾക്കും കാരണം. 'രോഗത്തിനല്ല ,രോഗം വരാതിരിക്കാൻ ആണ് ചികിത്സ വേണ്ടത് 'എന്ന് ഒരു വാക്യമുണ്ട് .ജനങ്ങളെ പൗരബോധമുള്ള വരാക്കുന്നതോടൊപ്പം ശുചിത്വത്തിനുള്ള ആവശ്യകതയെ കുറിച്ച് ബോധവാന്മാരാക്കുകയും വേണം ആശുപത്രിയിൽ ശുചിത്വം നിർബന്ധമാണ് .ഈ കോവിഡ് കാലത്തും അതിനു മുമ്പും ആശുപത്രിയിലെ രോഗികളെ സന്ദർശിക്കുമ്പോൾ മാസ്ക് നമ്മൾ ധരിക്കാറുണ്ട് .ഇതൊക്കെ ശുചിത്വ ബോധത്തിന് ആവശ്യകതയെ കുറിച്ച് തെളിവാക്കുന്നു.നാടിന്റെ ശുചിത്വം ഓരോ പൗരനെയും ചുമതലയായി കാണുക.

ഐശ്വര്യ വിനോദ്
7 A ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം