ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ലോകം പഠനത്തിൽ മാത്രം  ഒതുക്കാതെ പ്രകൃതിയോടുള്ള അവരുടെ പ്രതിബദ്ധത അറിയിച്ചു അവരെ പ്രകൃതിയുമായി ഇഴുകി ചേർന്ന് ജീവിക്കാൻ സഹായിക്കുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ദേശം. ഇതിനു മേൽനോട്ടം വഹിക്കുന്നത് സിസ്റ്റർ സിന്ധു ആണ്. സിസ്റ്ററിന്റെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂളിൽ നല്ലൊരു ഓർക്കിഡിന്റെ  പൂന്തോട്ടവും, ചിത്രശലഭ തോട്ടവും, ആമ്പൽ കുളവും, അതിൽ മീനുകളും ഒക്കെയായി വിദ്യാലയത്തിന് തന്നെ മാറ്റേകുന്നു. സ്കൂൾ ഒരുപ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ആക്കി മാറ്റാനും ഇതിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിട്ടുണ്ട്.