ക്രസന്റ് എൽ.പി. സ്കൂൾ പനമരം/അക്ഷരവൃക്ഷം/കോവിഡ് പഠിപ്പിച്ച പുതിയ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ച പുതിയ ജീവിതം

ലോകത്ത് കൊറോണ വ്യാപിച്ചപ്പോൾ അതിനെ പിടിച്ചുകെട്ടുന്നതിന് വേണ്ടി ലോകത്താകമാനം പല രാജ്യങ്ങളും ലോക്കഡൌണ് പ്രഖ്യാപിക്കുകയുണ്ടായി. പുറത്ത് ഇറങ്ങാന് കഴിയാതിരിക്കുകയും ജിവതത്തിൽ നാം ചെയ്യുന്ന പലതിലും നിയന്ത്രണങ്ങൾ ഏര്പ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് നാം ശീലിച്ച ഈ പുതിയ ജീവിതത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കേണ്ടത്. അന്ധ വിശ്വാസങ്ങള് ഇല്ലാതായി,മനുഷ്യന് വളരെ നിസാരനാണെന്ന് ബോധ്യപ്പെട്ടു,കൊലപാതകങ്ങളും അക്രമങ്ങളും വേണ്ടെന്ന് വെച്ചു, പുഴകളിലും റോഡുകളിലും മാലിന്യങ്ങള് ഇടുന്ന ശീലം ഇല്ലാതായി, ആഡംബര വിവാഹങ്ങളും ചടങ്ങുകളും വളരെ ലളിതവും സുന്ദരവുമായി, ഭക്ഷണത്തില് ധാരാളിത്തം ഇല്ലാതായി. ഉള്ളത് കൊണ്ട് ജീവിക്കാന് പഠിച്ചു, കാരണ്യ പ്രവര്ത്തനങ്ങളെ കുറിച്ച് ചിന്തിക്കാന് തുടങ്ങി, രാഷ്ടീയ കൊലപാതങ്ങളും അനാവശ്യ സമരങ്ങളും ഇല്ലാതായി, വിദ്യഭ്യാസ മൽസരങ്ങൾ കാണാനില്ല, ഇങ്ങനെ എണ്ണിയാല് തീരാത്ത നന്മകളും ഈ ലോക്ക്ഡൌണ് നമ്മെ പഠിപ്പിച്ചു. ഈ പ്രതിസന്ധികള്ക്ക് ശേഷവും ഇത് തുടരാന് സാധിച്ചാല് നമ്മള് ജീവിക്കുന്ന ഭൂമിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന് കഴിയും. വരും തലമുറക്കായി സമ്മാനിക്കാനും സന്ദേശം പകരാനും സാധിക്കും.

മുഹമ്മദ് ഷാഹിൽ
3എ ക്രസൻറ് പബ്ലിക് എൽ പി സ്കൂൾ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം