കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്

Shinas ps

ലേഖനം ശുചിത്വം

ശുചിത്വം ഒരു സംസ്‌ക്കരമാണ് ! 'ആരോഗ്യം പോലെ തന്നെ ശുചിത്വം ഏറെ പ്രധാനമുള്ളതാണ് ' വെക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃതമായി പാലിച്ചാൽ പകർച്ചവ്യാധികളെയുംജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും ! "അതിന് നമുക്ക് ആദ്യം വേണ്ടത് ശുചിത്വം " കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രാഗങ്ങൾ തുടങ്ങി കോവിഡ്, സാർസ് വരെ ഒഴിവാക്കാം.. !

പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും, വിരലിന് ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരം എങ്കിലും ഉരച്ച്  കഴുകേണ്ടതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, ഹെർപ്പിസ് പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്ടീരിയകളെയും ഓക്കേ എളുപ്പത്തിൽ കഴുകിക്കളയാം
വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസരശുചിത്വം,  പൊതുശുചിത്വം,  സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാംകൂടിചേർന്ന ആകത്തുകയാണ് ശുചിത്വം