കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നഷ്ടപ്പെടാനിടയായ ജീവിതവും അത് കൂട്ടാനിടയാക്കുന്ന ആഹാരപദാർത്ഥങ്ങളും.. രോഗപ്രതിരോധ ശേഷി ശരീരത്തിന് ഇല്ലാതാവുമ്പോൾ അത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ജീവിതത്തിലുണ്ടാക്കുന്നുണ്ട്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാറുന്നതിന് അനുസരിച്ച് അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗങ്ങൾ വളരെയധികം വില്ലനായി മാറുന്നുണ്ട്. ചില രോഗങ്ങൾ ശരീരത്തിലെത്തിയാൽ അത് മാറുന്നതിന് വളരെയധികം സമയമെടുക്കുന്നു. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന വളരെയധികം ഭക്ഷണങ്ങൾ ഉണ്ട്. രോഗ പ്രതിരോധശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ ആന്തരാവയവങ്ങൾക്ക് വരെ പ്രശ്നമുണ്ടാക്കുന്നു. വ്യക്തി ശുചിത്വവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗ പ്രതിരോധശേഷി കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കും. വളരെ ഗുരുതരമായ രോഗങ്ങൾ നിങ്ങളെ പിടികൂടാൻ കാരണമാവും . രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്ന ചില ഒറ്റമൂലികൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം . ഇഞ്ചി, മഞ്ഞൾ ചായ കുടിക്കുന്നത് നല്ലതാണ് . മൂന്ന് കപ്പ് ചൂടു വെള്ളത്തിൽ രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞും ചേർത്ത് 10 മിനിട്ട് തിളപ്പിക്കുക. അതിൽ അല്പം തേനും ചേർത്ത് ഒരു ദിവസം ഒരു നേരം കുടിക്കുക. പിന്നെ അതു പോലെ അഞ്ചോ ആറോ തുളസിയിലയും അഞ്ച് കുരുമുളകും ഒരു കഷ്ണം ഇഞ്ചിയും കൂടി തിളപ്പിച്ച് കുടിക്കുക. കൂടാതെ നാരങ്ങാവെള്ളം രോഗപ്രതിരോധശേഷി കൂട്ടുന്ന ഒന്നാണ്. പിന്നെ ഗ്രീൻ ജ്യൂസും ഇഞ്ചി, നാരങ്ങ മിശ്രിതവും തേൻ, വെളുത്തുള്ളി മിശ്രിതവും, കൂൺ കഴിക്കുന്നതും നെല്ലിക്ക വെള്ളം കുടിക്കുന്നതമെല്ലാം നമ്മുടെ രോഗപ്രതിരോധശേഷയെ വർധിപ്പിച്ച് ആരോഗ്യ പ്രതിസന്ധി ഇല്ലാതാക്കുന്നു. പഴയ കാലത്ത് രോഗങ്ങൾ ഇല്ലാതായത് ഇതെല്ലാം ചെയ്തിട്ടാണ്. ആന്റിബയോട്ടിക്കുകൾ ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം