കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം മാനവരാശിക്ക്
പരിസ്ഥിതി ശുചിത്വം മാനവരാശിക്ക്
പ്രകൃതി അമ്മയാണ്. അമ്മയെ ഉപദ്രവിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്രവും ഉണ്ട്. ഭൂമിയെ സുരക്ഷിതമായി നിലനിർത്തുകയും ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടി വെള്ളത്തിനും ശുജീകരണത്തിനു പ്രേശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രേശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. നാം പരിസ്ഥിതിയിൽ വളരെ വൃത്തിയോടും ശുചിത്വത്തോടും കൂടി ജീവിക്കേണ്ടതാണ്. വൃത്തിയില്ലെങ്കിൽ പലതരം രോഗങ്ങൾ നമ്മിൽ വന്നു ചേരും. പരിസ്ഥിതി മലിനമാക്കാതിരിക്കുക. രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ എപ്പോഴും ശുചിത്വത്തോട് കൂടിയിരിക്കണം. കുറച്ചു നാളുകൾക്കു മുൻപ് പ്രളയം എന്നൊരു ദുരിതം മനുഷ്യരാശിക്ക് വലിയ നാശം വിതച്ചു. അതിനു കാരണക്കാർ നാം മനുഷ്യർ തന്നെയാണ്. വനങ്ങൾ വെട്ടിത്തെളിച്ചും പാറകൾ പൊട്ടിച്ചും പ്രകൃതിക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്തു. അതുകൊണ്ടുതന്നെ ശക്തമായ മണ്ണൊലിപ്പും വന്നു. മനുഷ്യൻ പുരോഗതിക്കുന്നൊടൊപ്പം തന്നെ പ്രകൃതിക്ക് നാശവും സംഭവിക്കുന്നു. ഇപ്പോഴിതാ കൊറോണ വൈറസ് എന്ന ഒരു മഹാമാരിയും വന്നുചേർന്നു. അതും മനുഷ്യരുടെ ശ്രേദ്ധയില്ലായ്മ കൊണ്ട് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. ഓരോ വർഷങ്ങളിലും പുതിയ പുതിയ രോഗങ്ങൾ മനുഷ്യനെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനായി നാം ഓരോരുത്തരും കൂട്ടായി പരിശ്രെമിക്കുക. അതുപോലെ പ്രകൃതി സുരക്ഷിതത്വവും വ്യക്തി ശുചിത്വവും നിലനിർത്തുക.,, "കൂട്ടായി നേരിടുവിൻ നമുക്ക് ഒന്നായി വിജയിക്കാം ".
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം