കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അമ്മ
ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അമ്മ
അമ്മ. പ്രകൃതി അമ്മയാണ്.നമുക്ക് കിട്ടിയ വരദാനമാണ് നമ്മുടെ അമ്മ (പ്രകൃതി). സകല ജീവജാലങ്ങളങ്ങളുടെയും ആവാസവ്യവസ്ഥ നിലകൊള്ളുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയിൽ മനുഷ്യർ പ്രവർതിക്കുന്നത് ലോക നാശത്തിന് കാരണമാകും. നമുക്ക് ആവശ്യമായ എല്ലാം നമ്മുടെ അമ്മ (പ്രകൃതി) നമുക്ക് നൽകുന്നു. നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു " _നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിക്ക് കഴിയും പക്ഷെ അത്യാഗ്രഹമല്ല"._ നാം പ്രകൃതിയിൽ നിന്ന് നമ്മുടെ ആവശ്യത്തിനും ഇരട്ടി പ്രകൃതി നമുക്ക് തരുന്നത് എടുക്കുന്നു (അതായത് പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന മണ്ണ്,കല്ല്,വെള്ളം,രാസവളങ്ങൾ, പെട്രോളിയം,തുടങ്ങിയവയാണ്). നാം എന്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതിന് ഒന്നല്ല മൂന്നു ഉത്തരങ്ങളാണുളളത് പണത്തിനും ആഡംബരത്തിനും വ്യവസായത്തിനും വേണ്ടി. യുവതലമുറ പണത്തിനു വേണ്ടി ആരെയും എന്തും ചെയ്യാൻ മടിക്കാത്ത കാലം. മനുഷ്യൻറെ ഇടപെടലുകൾ കൊണ്ട് അമ്മയെ (പ്രകൃതിയെ) ചൂഷണം ചെയ്യുന്നു. നമുക്ക് പ്രകൃതിയാകുന്ന നമ്മുടെ അമ്മ നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി തയ്യാറാക്കുന്ന എല്ലാ കാര്യങ്ങളും തരുമ്പോൾ നാം നമ്മുടെ കഴിവിനെ പരമാവധി പ്രകൃതിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. നാം പ്രകൃതി നമ്മുടെ സ്വന്തമാണ് നമുക്ക് എന്തും ചെയ്യാനുള്ള അധികാരം ഉണ്ട് എന്ന നിലയിലാണ് പ്രകൃതിയെ ക്രൂരമായി ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത് ഈ അവസരത്തിൽ കാറ്ൾ മാർക്സിനെ ഒരു പ്രശസ്തമായ വാക്കുകൾ ഞാനിവിടെ ഓർക്കുന്നു " _പ്രകൃതി നമുക്ക് ദൂർത്ത അടിക്കാനായി തലമുറകളായി കൈമാറി കിട്ടിയ തറവാട് സ്വത്തല്ല_ ". _ഒ എൻ വി കുറുപ്പ് ഭൂമിക്കൊരു ചരമഗീതം എന്ന കവിതയിൽ ഇതുതന്നെയാണ് നമ്മോട് പറയുന്നത്. _" ``` _ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി എൻറെയും ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം ഹൃദയത്തിലിന്നേ കുറിച്ച ഗീതം_ ".```_
സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ് പക്ഷേ അതൊരിക്കലും അമ്മയെ (പ്രകൃതിയെ) ചൂഷണം ചെയ്തുകൊണ്ടാവരുത്.അത് നമുക്ക് തന്നെ ദോഷമായി ബാധിക്കും. എല്ലാ വിഭവങ്ങളും അവസാനം ഉണ്ട് എന്ന സത്യം തിരിച്ചറിഞ്ഞു കൊണ്ട് ക്രൂരമായ ചൂഷണവും മലിനീകരണവും തുടർന്നാൽ ശുദ്ധവായുവും, ശുദ്ധജലവും, പ്രകൃതിവിഭവങ്ങളും, ജൈവ വൈവിധ്യങ്ങളും ഇല്ലാതെ ചുട്ടു പൊള്ളുന്ന മണ്ണിൽ നമ്മുടെ വരും തലമുറ പിടഞ്ഞു മരിക്കാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കണം. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തെ എതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാം. ശുദ്ധമായ വായുവും, ശുദ്ധമായ ജലവും, ജൈവ വൈവിധ്യങ്ങളും, വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളും നൽകി ഭൂമിയെ സ്വർഗ്ഗമാക്കി വരും തലമുറയ്ക്ക് കൈമാറാൻ നമുക്കൊന്നിച്ച് പോരാടാം💪............
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം