കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അമ്മുവും ചിന്നുവും കൂട്ടുകാരാണ് . ഒരു ദിവസം ചിന്നു അമ്മുവിനോടൊര‍ു കാര്യത്തെപ്പറ്റി വിശദീകരിച്ചു ‍പറഞ്ഞു തരാൻ ആവശ്യപ്പെട്ടു.” അമ്മു എനിക്ക് പരിസ്ഥിതിയെ കുറിച്ച് അറിയാൻ നല്ല ആഗ്രഹമുണ്ട് നീ എനിക്കതൊന്ന് വിശദീകരിച്ചു പറഞ്ഞുതരുമോ? അമ്മു സന്തോഷത്തോടെ മറുപടി നൽകി.”അതിനെന്താ പറഞ്ഞു തരാലോ"അമ്മു തുടർന്നു.പരിസ്ഥിതി നമുക്ക് ദൈവം കനിഞ്ഞു തന്ന ഒരു അമൂല്യ നിധിയാണ് .നേരം പുലരുമ്പോൾ സൂര്യന്റെ വെളിച്ചത്തിന്റെ കൂടെ എത്തുന്ന പക്ഷികളുടെ മധുരഗീതങ്ങളും, വൃക്ഷലതാതികളെ തഴുകിയണയുന്ന ഇളങ്കാറ്റുകളും കണ്ണിനു കുളിർമ്മയേകിപ്പിക്കുന്ന പച്ചപ്പുകളും ഇതെല്ലാം നീ ശ്രദ്ധിച്ചിട്ടുള്ളതല്ലേ. കൂടാതെ നീ യും ഞാനും പോലെയുള്ള സർവ്വ ജീവജാലങ്ങൾക്കും വസിക്കാൻ സ്ഥലം നൽകുന്നതും നമ്മുടെ അമ്മയായ പരിസ്ഥിതി തന്നെയല്ലേ. ഇതെല്ലാം ശ്രദ്ധിച്ചതിനുശേഷം ചിന്നു ചോദിച്ചു, "അപ്പോൾ ഈ സർവ്വ ചരാചരങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി അല്ലേ അമ്മു".

അമ്മു മറുപടി നൽകി ."അതേ ചിന്നു പക്ഷേ ഇതെല്ലാം നൽകുന്ന നമ്മുടെ പരിസ്ഥിതിയെ നമ്മൾ തന്നെ ചൂഷണം ചെയ്യുന്നു" അമ്മു നീ പറയുന്നത് എനിക്ക് മനസ്സിലാവുനില്ല " മനസ്സിലാക്കിത്തരാം അമ്മു പറഞ്ഞു "മരം വെട്ടി പ്രകൃതിയുടെ പച്ചപ്പിനെ ഇല്ലാതാക്കുന്നു. മരം ഇല്ലാതാകുമ്പോൾ മഴ കുറയുന്നു. മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ജല ശ്രോദസ്സുകൾ ഇല്ലാതാക്കുന്നു, മണ്ണിടിച്ചു മലകൾ ഇല്ലാതാകുന്നു,വയലുകൾ നികത്തി കെട്ടിടങ്ങൾ പണിയുന്നു ഇതെല്ലാം പോരെ ഇതെല്ലാം പോരെ നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കാൻ".അപ്പോൾ അങ്ങനെയാണ് നമ്മുടെ പരിസ്ഥിതി അല്ലേ അമ്മു.അമ്മു മറുപടി നൽകു അതെ

അഫ്രാമർസി
4 A എസ്സ്.കെ.വി.യൂ.പി.സ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ