കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/നിൻ ക്രൂരതകൾ ചരിത്ര പുസ്തകത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
നിൻ ക്രൂരതകൾ ചരിത്ര പുസ്തകത്തിലേക്ക്


ഹേ മഹാമാരീ,
നിൻ ചുഴലിയിൽ വീണുടഞ്ഞത്
അനേകം ജീവനുകൾ.
നീ എൻ ആഗ്രഹങ്ങളെ
വീടിനുളളിൽ പൂട്ടിയിട്ടു
ലോകമാകെ ജനങ്ങൾ
തൻ ജീവനു വേണ്ടി പിടയുമ്പോൾ
നീ എൻ മനസ്സിനെ നോവിച്ചു
നിന്നെ ഈ ലോകം പിടിച്ചു കെട്ടുമ്പോൾ
ഞാനൊരു വെള്ളരി പ്രാവായി പറക്കും
നിൻ ക്രൂരതകൾ ചരിത്ര പുസ്തകത്തിലേക്ക്
മാറ്റപ്പെടുമ്പോൾ ,എൻ മോഹങ്ങളെ-
കൂട്ടിലടച്ച മഹാമാരീ അതിജീവനം
അത് ഞങ്ങൾക്ക് സാധ്യം.

ദേവനന്ദ.എസ്
7 B എസ്സ്.കെ.വി.യൂ.പി.സ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത